വിഎസിന്റെ മൊബൈല്‍ ആപ് വരുന്നു

ഫെയ്സ്ബുക്കും ട്വിറ്ററിനും പുറമേ മൊബൈല്‍ ആപ്പുമായി പ്രതിപക്ഷ നേതാവ് വിഎസ് അചുതാനന്ദന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആണ് മൊബൈല്‍...

വിഎസിന്റെ മൊബൈല്‍ ആപ് വരുന്നു

vs-achuthanandan

ഫെയ്സ്ബുക്കും ട്വിറ്ററിനും പുറമേ മൊബൈല്‍ ആപ്പുമായി പ്രതിപക്ഷ നേതാവ് വിഎസ് അചുതാനന്ദന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആണ് മൊബൈല്‍ ആപ്ലിക്കേഷനും എത്തുന്നത്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ ഭാഗമായി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വിഎസ് അചുതാനന്ദന്‍ എന്ന പേരില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും വിഎസിന്റെ പ്രസ്താവനകളും ശബ്ദസന്ദേശവും വീഡിയോയും ചിത്രങ്ങളും എല്ലാം ഇതില്‍ ഉണ്ടാകും. ഓരോ വിഷയങ്ങളില്‍ വിഎസുമായി ലൈവായി സംവദിക്കാനും ഈ മോബൈല്‍ ആപ്ലിക്കേഷനില്‍ സൗകര്യം ഉണ്ട്. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നരക്ക് പാലക്കാട് പ്രസ്‌ക്ലബില്‍ നിര്‍വഹിക്കും.

വിഎസ് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തന്നെ വലിയ ചര്‍ച്ചായിരുന്നു. സര്‍ക്കാരിനെതിരേ ഗൗരവമുള്ള പല ആരോപണങ്ങളും ഉന്നയിക്കുന്നത് ഫെയ്സ്ബുക്കിലെ തന്റെ ഒഫിഷ്യല്‍ പേജിലൂടെ ആയതോടെ ലക്ഷകണക്കിന് പേരാണ് വി എസിന്റെ പേജ് ലൈക്ക് ചെയ്തത്.