പിണറായിക്കുവേണ്ടി വോട്ടുചോദിക്കാന്‍ വി.എസ് ഇന്ന് ധര്‍മ്മടത്ത്

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വേണ്ടി വോട്ട് ചോദിക്കാന്‍ വി.എസ് ഇന്ന് ധര്‍മ്മടം മണ്ഡലത്തിലെത്തും. ധര്‍മ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിലെ...

പിണറായിക്കുവേണ്ടി വോട്ടുചോദിക്കാന്‍ വി.എസ് ഇന്ന് ധര്‍മ്മടത്ത്

20-pinarayi-vs

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വേണ്ടി വോട്ട് ചോദിക്കാന്‍ വി.എസ് ഇന്ന് ധര്‍മ്മടം മണ്ഡലത്തിലെത്തും. ധര്‍മ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വി.എസ് പങ്കെടുക്കും.

കഴിഞ്ഞദിവസം വിഎസ് പാര്‍ട്ടി വരുദ്ധനാണെന്ന പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ പരാമര്‍ശം പുറത്തു വന്നിരുന്നു. പ്രസ്തുത വിവാദം നിലനില്‍ക്കെയാണ് വിഎസ് പിണറായിയ്ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ ധര്‍മ്മടത്ത് എത്തുന്നത്.

കുത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും വിഎസ് പങ്കെടുക്കുമെന്ന് സിപിഎം അറിയിച്ചു. പിണറായി തെക്കു നിന്നും വടക്കോട്ടും വിഎസ് വടക്കു നിന്നു തെക്കോട്ടുമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്. കൊല്ലം ജില്ലയിലെ എല്‍ഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന പിണറായി ഇന്ന് തന്റെ മണ്ഡലത്തില്‍ ഉണ്ടാവില്ല.

Read More >>