സഖാക്കളേ മുന്നോട്ടെന്ന് യെച്ചൂരി: ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് വിഎസിന്റെ റീട്വീറ്റ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സജീവമായ മുതിര്‍ന്ന സിപിഐ(എം)നേതാവ് വിഎസ് അച്യുതാനന്ദന്റെ ട്വിറ്റര്‍ സന്ദേശം. സിപിഐ(എം)ജനറല്‍ സെക്രട്ടറി സീതാറാം...

സഖാക്കളേ മുന്നോട്ടെന്ന് യെച്ചൂരി: ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് വിഎസിന്റെ റീട്വീറ്റ്

twitter

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സജീവമായ മുതിര്‍ന്ന സിപിഐ(എം)നേതാവ് വിഎസ് അച്യുതാനന്ദന്റെ ട്വിറ്റര്‍ സന്ദേശം. സിപിഐ(എം)ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റിനുള്ള മറുപടിയുമായാണ് വിഎസ് എത്തിയത്.

ഐക്യത്തോടെ മുന്നോട്ട് പോകാമെന്നും സഖാക്കളെ മുന്നോട്ടെന്നുമായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. ഉടന്‍ തന്നെ മറുപടിയുമായി വിഎസ് എത്തി. യെച്ചൂരിക്ക് നന്ദി പറഞ്ഞ വിഎസ് മഹത്തായ വിജയത്തിലേക്ക് ഒന്നിച്ച് മുന്നോട്ട് പോകാമെന്നും മറുപടി നല്‍കി.


പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതുണ്ടെന്ന ആരോപണം ഉയരുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ നേതാക്കളുടെ സന്ദേശകൈമാറ്റം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ഇടതുനേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. പിണറായിയെ ഉദ്ദേശിച്ചുള്ള പോസ്റ്റാണെന്നായിരുന്നു ചര്‍ച്ച. എന്നാല്‍ പിന്നീട് വിഎസ് തന്നെ മറ്റൊരു പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

മാധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ഥന എന്ന തലക്കെട്ടോടെ തുടങ്ങുന്ന എഫ്ബി കുറിപ്പില്‍താന്‍ ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും നല്‍കിയിട്ടില്ലയെന്നും താന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പു കാലത്ത് പാലിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നും വിഎസ് പറയുന്നു. ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചു.

Read More >>