തന്റെ പേരില്‍ വെബ് പേജ് തുടങ്ങിയതിനെ പരിഹസിച്ച മുഖ്യമന്ത്രിക്ക് വി.എസിന്റെ മറുപടി

തന്റെ പേരില്‍ വെബ് പേജ് തുടങ്ങിയതിനെ പരിഹസിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വി.എസ് അച്യുതാനന്ദന്റെ മറുപടി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക്...

തന്റെ പേരില്‍ വെബ് പേജ് തുടങ്ങിയതിനെ പരിഹസിച്ച മുഖ്യമന്ത്രിക്ക് വി.എസിന്റെ മറുപടി

vs-achuthanandan-308x160

തന്റെ പേരില്‍ വെബ് പേജ് തുടങ്ങിയതിനെ പരിഹസിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വി.എസ് അച്യുതാനന്ദന്റെ മറുപടി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ മനസ്സിലാകുമെന്ന് വിഎസ് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് 28000 മലയാളികള്‍ക്ക് ജോലി ലഭിച്ച ഇന്‍ഫോപാര്‍ക്ക് ഇരുമ്പ് വിലയ്ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴത്തെ ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാന്‍ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാള്‍ തൊലിക്കട്ടിയുള്ളതിനാലാണെന്നും വിഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ഉമ്മന്‍ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ ഐടിയും ഒരു വില്പന ചരക്കാണെന്നും ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാരെന്നും അദ്ദേഹം പറയുന്നു.