കെഎം മാണി വെറുക്കപ്പെട്ട മാന്യനെന്ന് വിഎസ് അച്യൂതാനന്ദന്‍

പാലാ :കെ.എം.മാണിക്കെതിരേ രൂക്ഷ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. കെ.എം മാണി വെറുക്കപ്പെട്ട മാന്യനാണ് എന്നായിരുന്നു വി.എസ്...

കെഎം മാണി വെറുക്കപ്പെട്ട മാന്യനെന്ന് വിഎസ് അച്യൂതാനന്ദന്‍

km-mani

പാലാ :കെ.എം.മാണിക്കെതിരേ രൂക്ഷ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. കെ.എം മാണി വെറുക്കപ്പെട്ട മാന്യനാണ് എന്നായിരുന്നു വി.എസ്‌ അച്യൂതാനന്ദന്‍ പറഞ്ഞത്.

മാണിയുടെ സ്വന്തം തട്ടകമായ പാലായിലെ ഇടതു സ്‌ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്‌ മാണിയെ  'വെറുക്കപ്പെട്ട മാന്യന്‍' എന്ന് അഭിസംബോധന ചെയ്തത്.

മാണിയ്‌ക്കെതിരായ വി.എസിന്റെ പ്രസംഗത്തെ ആവേശത്തോടെയാണ്‌ അണികള്‍ സ്വീകരിച്ചത്‌. ബാര്‍ കോഴക്കേസില്‍ നിന്നും മാണിയ്‌ക്ക് ഒരുകാലത്തും രക്ഷപെടാനാകില്ലെന്നും അഴിമതി സര്‍ക്കാരിന്‌ എതിരെ പാലായിലെ സ്‌ഥാനാര്‍ത്ഥി മാണിസി കാപ്പന്‌ വോട്ടുചെയ്യണമെന്നും വി.എസ്‌ പറഞ്ഞു.

Read More >>