സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല: വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരായുള്ള സരിത എസ്...

സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല: വിഎസ്

vs-achuthananthanതിരുവനന്തപുരം: മുഖ്യമന്ത്രി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരായുള്ള സരിത എസ് നായരുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വിഎസ്.

ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല. മുഖ്യമന്ത്രിക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മാപ്പ് പറയാന്‍ തയ്യാറാകണം. സരിതയുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും വിഎസ് പറഞ്ഞു.


ജീവിതമാര്‍ഗത്തിനായി സമീപിച്ച സ്ത്രീയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ കേളത്തിലെ സ്ത്രീകള്‍ ശക്തമായ മറുപടി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തെയും വിഎസ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇഷ്ടക്കാര്‍ക്ക് മുഖ്യമന്ത്രി സീറ്റ് വാങ്ങി നല്‍കിയെന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പൊതുജീവിതം മലിനപ്പെടുത്തിയവരാണെന്നും വിഎസ് പറഞ്ഞു.