പ്രായം 130 കഴിഞ്ഞ വോട്ടര്‍മാര്‍ 28 പേര്‍, നൂറിനു മേലെ പ്രായമുള്ളവര്‍ 7627

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍  ഇരുപത്തിയെട്ട് വോട്ടര്‍മാര്‍ 130 വയസ് കഴിഞ്ഞവര്‍.  100 വയസിനു മുകളില്‍ പ്രായമുള്ള  7627 വോട്ടര്‍മാരുമുണ്ട്....

പ്രായം 130 കഴിഞ്ഞ വോട്ടര്‍മാര്‍ 28 പേര്‍, നൂറിനു മേലെ പ്രായമുള്ളവര്‍ 7627voter

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍  ഇരുപത്തിയെട്ട് വോട്ടര്‍മാര്‍ 130 വയസ് കഴിഞ്ഞവര്‍.  100 വയസിനു മുകളില്‍ പ്രായമുള്ള  7627 വോട്ടര്‍മാരുമുണ്ട്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്.

എത്ര തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന് ക്യത്യമായി ഓര്‍മ്മയില്ലാത്ത ഇവര്‍ ഈ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നവരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 100 വയസ് കഴിഞ്ഞവര്‍ അധികവും ഉള്ളത് വേലൂര്‍ ജില്ലയിലുള്ളവരാണ്. 100 വയസ് കഴിഞ്ഞ 597 പേര്‍ ഇവിടെയുണ്ട്.

ഏറ്റവും കുറവ് കരൂര്‍ ജില്ലയില്‍ നിന്നാണ്, ഇവിടെ 38  പേര്‍ മാത്രമേയുള്ളു നൂറ് വയസ് കഴിഞ്ഞവര്‍. ഇത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലെ ഒട്ടു മിക്ക ജില്ലകളിലും 100 കഴിഞ്ഞ വോട്ടര്‍മാരുടെ എണ്ണം ശരാശരി 100 ന് മേലെയാണ്. മൊത്തം 5.97 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടില്‍ ഉള്ളത്.

Story by