"ജയസാധ്യതയുള്ള സീറ്റുകളിൽ തോറ്റാൽ മുഖം നോക്കാതെ നടപടി": വിഎം സുധീരൻ

പത്തനംതിട്ട:ജില്ലയിലെ യുഡിഎഫ് നേതൃയോഗത്തിൽ പ്രവർത്തകർക്ക് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ മുന്നറിയിപ്പ്.അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യതയുള്ള...

"ജയസാധ്യതയുള്ള സീറ്റുകളിൽ തോറ്റാൽ മുഖം നോക്കാതെ നടപടി": വിഎം സുധീരൻ

vm-sudheeran

പത്തനംതിട്ട:ജില്ലയിലെ യുഡിഎഫ് നേതൃയോഗത്തിൽ പ്രവർത്തകർക്ക് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ മുന്നറിയിപ്പ്.

അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സാഹചര്യത്തിൽ തോൽവി നേരിട്ടാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു പറഞ്ഞ സുധീരന്‍ മുൻനിര നേതാക്കൾ മികച്ച രീതിയിൽ പ്രചാരണത്തിൽ പങ്കെടുക്കണമെന്നുംആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതാക്കൾ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നു പറഞ്ഞ സുധീരൻ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടേണമെന്നും പറഞ്ഞു.

കോന്നി, ആറന്മുള,റാന്നി ,തിരുവല്ല, അടൂര്‍ എന്നിവയാണ് പത്തനംതിട്ടയിലെ നിയമസഭ മണ്ഡലങ്ങള്‍. ആറന്മുളയില്‍ സിറ്റിംഗ് എംഎല്‍എ ശിവദാസന്‍ നായരാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ അടൂര്‍ പ്രകാശ്, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍, തിരുവല്ലയില്‍ ജൊസഫ്എംപുതുശ്ശേരി, അടൂരില്‍ കെ.കെ ഷാജു എന്നിവരാണ് സ്ഥാനാര്‍ഥികള്‍.