എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുക വിഎസിനെ: സുധീരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ശരിയാക്കുക വിഎസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എല്‍ഡിഎഫിന്റെ...

എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുക വിഎസിനെ: സുധീരന്‍

vm-sudheeran

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ശരിയാക്കുക വിഎസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എല്‍ഡിഎഫിന്റെ പ്രചരണ വാക്യത്തെ ഉദ്ധരിച്ചായിരുന്നു സുധീരന്റെ പരിഹാസം.

എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്നതിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുക വിഎസിനെയായിരിക്കുമെന്ന് എല്ലാവര്‍ക്കും കൃത്യമായി മനസ്സിലാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുധീരന്‍ പരിഹസിച്ചു.


പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായ വിഎസ് അച്യുതാനന്ദനെ പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തലത്തിലേക്ക് സിപിഐ(എം)ലെ വീഭാഗീയത വളര്‍ന്നതായും സുധീരന്‍ കുറ്റപ്പെടുത്തി.

ബിജെപിയുടെ അസഹിഷ്ണുതയെ ചെറുക്കുമെന്ന് അവകാശപ്പെടുന്ന സീതാറാം യെച്ചൂരി കേരളത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത തിരുത്താന്‍ തയ്യാറാകുമോ. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പോലും അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ഒന്നിപ്പിക്കാനാകുക എന്ന ചോദ്യം പ്രസക്തമാണ്. ബിജെപിയും സിപിഐ(എം)ഉം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സിപിഐ(എം) എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>