ഉമ്മന്‍ ചാണ്ടിക്ക് ജയ്ക്കിന്റെ വക എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കൈനീട്ടം

എതിര്‍ സ്ഥാനാര്‍ഥിക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം വിഷുക്കൈനീട്ടമായി നല്‍കി പുതുപ്പള്ളിയിലെ ഇടത്...

ഉമ്മന്‍ ചാണ്ടിക്ക് ജയ്ക്കിന്റെ വക  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കൈനീട്ടം

umman chandi rti

എതിര്‍ സ്ഥാനാര്‍ഥിക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം വിഷുക്കൈനീട്ടമായി നല്‍കി പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. എതിര്‍ സ്ഥാനാര്‍ഥി ചില്ലറക്കാരനല്ല- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മലയാളത്തിലെ ഒരു പ്രമുഖ പത്രം പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുമായി വിഷു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഉമ്മന്‍ jake-thomas-oommen-chandyചാണ്ടിയെ കളിയാക്കിയും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടുമുള്ള ജെയ്ക്കിന്റെ മറുപടി. വോട്ടര്‍മാര്‍ക്കുള്ള വിഷുക്കൈ നീട്ടം എന്താണ് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയോടുള്ള ആദ്യചോദ്യം: മണ്ഡലത്തിലെ എല്ലാ ജനങ്ങള്‍ക്കും സന്തോഷവും സമാധാനവും പകരുക എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. ഈ ചോദ്യത്തിനുളള ജയ്ക്കിന്റെ മറുപടി കള്ളമില്ലാത്ത, കപട ചിരിയില്ലാത്ത, ജനത്തിനു വിശ്വസിക്കാവുന്ന ഒരു ജനപ്രതിനിധിയുടെ സേവനം എന്നും.


രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഉമ്മന്‍ ചാണ്ടിയെ നിലംപരിശാക്കിയ ജയ്ക്കിന്റെ മറുപടി വന്നത്. എതിര്‍ സ്ഥാനാര്‍ഥിക്കുള്ള വിഷുക്കൈ നീട്ടം എന്താണ് എന്ന ചോദ്യത്തിന് നാടിന്റെ വികസനം എന്ന് ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞു. ഇവിടെയായിരുന്നു ജയ്ക്കിന്റെ മുനവച്ച മറുപടി- എതിര്‍ സ്ഥാനാര്‍ഥിക്കുള്ള വിഷുക്കൈ നീട്ടം: മഹാത്മാാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം. എന്‍.ഡി.എ സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്‍ ആവട്ടെ മണ്ഡലത്തില്‍ എല്ലാവര്‍ക്കം ശുദ്ധജലം ലഭ്യമാക്കും എന്നതായിരുന്നു വോട്ടര്‍മാര്‍ക്കുള്ള വിഷുക്കൈ നീട്ടം. ജയ്ക്ക് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ രാവിലെ മുതല്‍ ആഘോഷമാക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. നാലു പതിറ്റാണ്ടായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെയാണ് എസ്.എഫ്.ഐ നേതാവായ ജയ്ക്ക് സി തോമസിനെ സി.പി.എം രംഗത്തിറക്കിയത്.