ദുബായിൽ വിസ സംബന്ധ വിവരങ്ങൾ ഇനി മലയാളത്തിലും

ദുബായിൽ വിസ സേവനങ്ങൾ ടൈപ്പിംഗ് സെന്ററുകൾ വഴി ലഭ്യമാക്കുന്ന യു എ ഇ വിഷൻ പദ്ധതി ടൈപ്പിംഗ് സെന്ററുകൾ നടപ്പിലാക്കി തുടങ്ങി. ഒരു ടൈപ്പിംഗ് സെന്റർ...

ദുബായിൽ വിസ സംബന്ധ വിവരങ്ങൾ ഇനി മലയാളത്തിലും

dubai


ദുബായിൽ വിസ സേവനങ്ങൾ ടൈപ്പിംഗ് സെന്ററുകൾ വഴി ലഭ്യമാക്കുന്ന യു എ ഇ വിഷൻ പദ്ധതി ടൈപ്പിംഗ് സെന്ററുകൾ നടപ്പിലാക്കി തുടങ്ങി. ഒരു ടൈപ്പിംഗ് സെന്റർ ഉപയോക്താക്കൾക്കായി വിസ സംബന്ധമായ വിവരങ്ങൾ അറിയുന്നതിന് ഹോട്ട് ലൈൻ സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്.


ഇതിൽ മലയാളത്തിൽ വിവരങ്ങൾ ലഭ്യമാണ്. ദെയ്റയിൽ ഉള്ള ഐ ഡി കാർഡ് സെന്റർ ആണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. 800 432273 എന്ന ഹോട്ട് ലൈൻ നമ്പരിൽ മലയാളത്തിനു പുറമേ അറബിക്,ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും വിവരങ്ങൾ ലഭ്യമാണ്. ഉപയോക്താവിന് തന്റെ വിസ സാജെൽ കൊറിയർ വഴി എപ്പോൾ എവിടെ ലഭ്യമാകണം തുടങ്ങിയ വിവരങ്ങൾ ഈ ഹോട്ട് ലൈൻ മുഖാന്തിരം മുൻകൂട്ടി ഉറപ്പാക്കാവുന്നതാണ് . താമസ വിദേശ കാര്യ ഡയറക്ടറേറ്റിന്റെ അംഗീകൃത ടൈപ്പിംഗ് സെന്ററുകളിൽ ഓഫീസിലും സ്റ്റാഫ് യൂണിഫോമിലും അമീർ ലോഗോ ഉണ്ടാകുമെന്നും ഉപഭോക്താവ് അത് മാത്രം ഉറപ്പു വരുത്തിയാൽ മതിയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


ഈ മാസമാദ്യം യു എ ഇ വിഷൻ പദ്ധതി നടപ്പിലായതിനെ തുടർന്ന് താമസ വിദേശ കാര്യ ഡയറക്ടറേറ്റിന്റെ ഓഫീസിൽ പോകാതെ തന്നെ വിസ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമുണ്ട് .

Story by