വാട്സ് ആപ്പിലും വൈറസ് ബാധ

ലിങ്ക് രൂപത്തില്‍ എത്തുന്ന വൈറസ് ബാധ വാട്സ് ആപ്പില്‍ ഭീതി പടർത്തുന്നു. വാട്സ്ആപ്പ് പുതിയ വേർഷൻ പുറത്തിറങ്ങിയെന്നും നിരവധി പുതിയ സവിശേഷതകളോടു കൂടി ഈ...

വാട്സ് ആപ്പിലും വൈറസ് ബാധ

Whatsapp-messenger-for-android-free-download

ലിങ്ക് രൂപത്തില്‍ എത്തുന്ന വൈറസ് ബാധ വാട്സ് ആപ്പില്‍ ഭീതി പടർത്തുന്നു. വാട്സ്ആപ്പ് പുതിയ വേർഷൻ പുറത്തിറങ്ങിയെന്നും നിരവധി പുതിയ സവിശേഷതകളോടു കൂടി ഈ വേർഷൻ ലഭിക്കാൻ നിശ്ചിത ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടുമുള്ള സന്ദേശമാണ് പ്രചരിക്കുന്നവയിൽ പ്രമുഖം.

അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും പരസ്പരം സന്ദേശങ്ങൾ ഡലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരെ പുതിയ വേര്‍ഷനിലുണ്ട് എന്ന് ഇവര്‍ അവകാശപ്പെടുന്നു. സ്പാം സ്വഭാവമുള്ള ഇത് ശക്തമായ വൈറസിനെ നിങ്ങളുടെ ഫോണിലേയ്ക്ക് എത്തിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിങ്ങളുടെ ഫോണിൽ നിന്ന് മറ്റുഫോണുകളിലേയ്ക്ക് ഒരേ സമയം തന്നെ ഇതേ സന്ദേശം തനിയെ അയയ്ക്കപ്പെടുകയും ചെയ്യുന്നു.


അതേ സമയം, വാട്സ്ആപ് ഔദ്യോഗിക ഐഡിയിൽ നിന്നുള്ള ഇമെയിൽ എന്ന രൂപത്തിലും വൈറസ് പ്രചരിക്കുന്നുണ്ട്. ശബ്ദസന്ദേശം ഉൾപ്പടെയുള്ള മെയിലുകളും വന്നേക്കാം.  വാട്സ്ആപ് ഔദ്യോഗിക വൃത്തങ്ങൾ ഒരിക്കലും സന്ദേശങ്ങൾ അയയ്ക്കുകയൊ, ഇമെയിൽ അയയ്ക്കുകയൊ ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

സോഫ്ട്‌വെയർ അപ്ഡേഷന് വാട്സ്ആപ് തുറക്കുമ്പോൾ തന്നെ അപ്ഡേറ്റ് ഓപ്ഷൻ നൽകുന്നതാണ് ഫേസ്ബുക്ക് പതിവായി ചെയ്യാറുള്ള രീതി. അപരിചിതരിൽ നിന്നൊ, പരിചിതർ അയയ്ക്കുന്ന ഇത്തരം സന്ദേശങ്ങളൊ ഒരു കാരണവശാലും തുറക്കാൻ ശ്രമിക്കാതിരിക്കുക എന്നതാണ് വൈറസ് ബാധ അകറ്റാനുള്ള പ്രധാന വഴി.