1929 ലെ പെണ്ണെഴുത്ത്‌ : വിര്‍ജീനിയ വൂള്‍ഫ്

'ഒരു സ്ത്രീയ്ക്ക് പണവും, അവളുടേതായ ഒരു മുറിയും വേണം...' എ റൂം ഓഫ് വൺസ് ഓൺ (A Room of one's own) എന്ന പുസ്തകത്തിലൂടെ സ്ത്രീകളുടെ അവകാശത്തെ ലളിതമായി...

1929 ലെ പെണ്ണെഴുത്ത്‌ : വിര്‍ജീനിയ വൂള്‍ഫ്

virginia-woolf (1)

'ഒരു സ്ത്രീയ്ക്ക് പണവും, അവളുടേതായ ഒരു മുറിയും വേണം...' എ റൂം ഓഫ് വൺസ് ഓൺ (A Room of one's own) എന്ന പുസ്തകത്തിലൂടെ സ്ത്രീകളുടെ അവകാശത്തെ ലളിതമായി സമർത്ഥിക്കുന്നതായിരുന്നു വിർജീനിയ വൂൾഫിന്റെ ഈ വരികൾ. 75 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട വിർജീനയുടെ കാഴ്ചപ്പാടുകൾ ഇന്നും പ്രസക്തിയുള്ളതാണ്.സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും, സമൂഹത്തിൽ ലഭിക്കേണ്ടുന്ന സമത്വത്തെ കുറിച്ചും ഇന്നും ചർച്ചകൾ നടക്കുമ്പോൾ, 1929ൽ വിർജീന വിവരിച്ച അവകാശചിന്തകൾ കാലത്തിനും മുമ്പേ ഉണ്ടായതെന്ന് അംഗീകരിക്കേണ്ടി വരും. സ്ത്രീകൾക്ക് അന്നു പ്രത്യക്ഷ കരിയറുകൾ ഒന്നും ഇല്ലെന്നും ഓർക്കണം.


20 നൂറ്റാണ്ടിലെ വിഖ്യാത എഴുത്തുകാരിയായിരുന്നു വിർജീനിയ വൂൾഫ്. മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രകടിപ്പിച്ചിരുന്ന ഇവരുടെ മരണം ആത്മഹത്യയായിരുന്നു. 59 മത്തെ വയസ്സിലായിരുന്നു വിർജീനിയയുടെ ഈ ദുരന്തം.quote

'ഷേക്സ്പിയറിനെ പോലെ സമാന കഴിവുകൾ ഉള്ള ഒരു സഹോദരി അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ എന്തായി തീർന്നേനെ?'
വിർജീന ചോദിക്കുന്നു. ഇതിനായി അവർ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ സൃഷ്ടിക്കുന്നു-ജൂഡിറ്റ്. ഷേക്സ്പിയറിനൊപ്പം വളരുന്ന ജൂഡിറ്റിന് സഹോദരൻമാർക്കൊപ്പം സ്കൂളിൽ പോകുവാൻ കഴിയില്ല, അവൾക്ക് യാതോരു കഴിവുകളുമില്ല എന്നു തന്നെ ലോകം വിശ്വസിക്കും. ഒടുവിൽ, ഇഷ്ടമില്ലാത്തൊരു വിവാഹത്തിന് അവൾ നിർബന്ധിതയാകും. ഷേക്സ്പിയർ സ്വയം ലോകത്തിനു മുന്നില്‍ സമർത്ഥിക്കുമ്പോൾ, ജൂഡിറ്റ് സാമർത്ഥ്യം നഷ്ടപ്പെട്ട ഒരു സ്ത്രീയായി ഒതുങ്ങും... ഒടുവിൽ.. ജൂഡിറ്റ് ആത്മഹത്യ ചെയ്യും! ഷേക്സ്പിയറോ, അമർത്യനായി ചരിത്രത്തിൽ ഇടം നേടിയിരിക്കും..

18 നൂറ്റാണ്ടിൽ സ്ത്രീകൾക്ക് തുല്യ വിദ്യാഭ്യാസവും അവസരങ്ങളും ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ പ്രപഞ്ചത്തിന്റെ ഗതി തന്നെ മറ്റൊന്നായിരുന്നേനേ എന്നും ഇവർ വിശ്വസിച്ചു. വിർജീനയുടെ ചിന്തകളിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യങ്ങളല്ല, മറിച്ച് അവ ലഭിക്കുവാൻ കഴിയാത്ത നിരാശകളായിരുന്നു അധികവും പ്രതിഫലിച്ചിരുന്നത്.

100 വർഷങ്ങൾക്കപ്പുറം സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു സ്ത്രീ സമൂഹത്തെ അവർ കണ്ടു. അവിടെ സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തരാകും, ആത്മീയത അവർ അനുഭവിക്കും, നൂറ്റാണ്ടുകളായി അപര്യാപ്യമായ സ്വാതന്ത്ര്യത്തിന്റെ ലഹരി അവർ അറിയും.75 വർഷങ്ങൾക്കിപ്പുറം ഇവ അൽപ്പമെങ്കിലും പ്രായോഗികമാകുമ്പോൾ വിർജീനയുടെ ദീർഘ വീക്ഷണത്തെ മാനിക്കാതെ തരമില്ല.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് സ്ത്രീയുടെ സാന്നിധ്യമുണ്ട്. ലിംഗസമത്വത്തിലെത്തിയില്ലെങ്കിലും, സാമ്പത്തികമായും, സാമൂഹികപരമായും 31% സ്ത്രീകളെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിർജീനിയയുടെ ഭാവനകളിലേക്ക് എത്തുവാൻ ഇനിയും ബഹുദൂരം പോകേണ്ടതുമുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.anonymous-feminism-quote-virginia-woolf-Favim.com-2609526


സ്ത്രീകൾ എപ്പോഴും അവരുടേതായ 'പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ' ആയിരിക്കും എന്നും വിർജീനിയ ചിന്തിക്കുന്നു. അവർക്കായുള്ള വിർജീനിയയുടെ അനന്തമായ മോഹങ്ങൾ ഇവയാണ് -സ്വപ്നങ്ങൾ പോലെ അവൾക്ക് യാത്ര ചെയ്യുവാൻ കഴിയണം.. അതിനു വേണ്ട പണം അവരുടെ പക്കൽ ഉണ്ടായിരിക്കണം.. അവൾക്കൊരു മുറിയുണ്ടായിരിക്കണം... തെരുവുകളിൽ കൂടി നടന്നു, വായിച്ച പുസ്തകങ്ങളെ ചർച്ച ചെയ്യണം.. വാക്കുകൾക്ക് ശക്തിയുണ്ടാകണം .. എഴുതുവാനുള്ള സ്വാതന്ത്ര്യം നേടണം..


ആധുനിക കാലത്തിലേയും സ്ത്രീ ചിന്തകൾക്ക് അധികം മാറ്റമൊന്നുമുണ്ടാവില്ല.. ചിലതെല്ലാം നേടിയപ്പോഴും, നേടാത്തവ അടുത്ത തലമുറയെ നോക്കി പ്രതീക്ഷകൾ കൈമാറുന്നു.

അന്ന്...ഇവയൊക്കെയും സ്വപ്‌നങ്ങള്‍ അല്ലാതെ ആകുമ്പോള്‍, ഷേക്സ്പിയത്തിന്റെ സഹോദരി ജൂഡിറ്റ് , താൻ ഉപേക്ഷിച്ച ശരീരം തേടി തിരികെ വരും എന്നും വിര്‍ജീനിയ പറയുന്നു...

Read More >>