പാക് ക്രിക്കറ്റ് ടീം കോച്ചാകാന്‍ വിനോദ് കാംബ്ലി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍  ക്രിക്കറ്റ് ടീമിന്റെ കോച്ചാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി.കോച്ചിന് വേണ്ടിയുള്ള...

പാക് ക്രിക്കറ്റ് ടീം കോച്ചാകാന്‍ വിനോദ് കാംബ്ലി

vinod-kambli-

ന്യൂഡല്‍ഹി: പാകിസ്ഥാന്‍  ക്രിക്കറ്റ് ടീമിന്റെ കോച്ചാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി.

കോച്ചിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചതിനു പിന്നാലെയാണ് പാക് മാധ്യമപ്രവര്‍ത്തക അസ്മ ഷിറസിയോട് പാക് ടീമിന്റെ പരിശീലകനാകാന്‍ താന്‍ തയാറാണെന്ന് ട്വിറ്ററിലൂടെ കാംബ്ലി അറിയിച്ചത്.

പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ സുരക്ഷ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഐപിഎല്‍ ടീമിന്റെ പരിശീലകനായി വസീം അക്രം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ കഴിയാന്‍ തനിക്കും പേടിയില്ലെന്ന്' കാംബ്ലി മറുപടി നല്‍കി.

Read More >>