വിക്രമിന്റെ 'സ്പിരിറ്റ് ഓഫ് ചെന്നൈ' വൈറല്‍ ആകുന്നു

ചെന്നൈ വെള്ളപ്പൊക്കവും  തുടർന്നുള്ള രക്ഷാപ്രവർത്തനവും ആസ്പദമാക്കി നടന്‍ വിക്രം സംവിധാനം നിര്‍വ്വഹിച്ച ആൽബം 'സ്പിരിറ്റ് ഓഫ് ചെന്നൈ' എന്ന ആല്‍ബം...

വിക്രമിന്റെ

sfsfsw

ചെന്നൈ വെള്ളപ്പൊക്കവും  തുടർന്നുള്ള രക്ഷാപ്രവർത്തനവും ആസ്പദമാക്കി നടന്‍ വിക്രം സംവിധാനം നിര്‍വ്വഹിച്ച ആൽബം 'സ്പിരിറ്റ് ഓഫ് ചെന്നൈ' എന്ന ആല്‍ബം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മുന്നേറുകയാണ്.

വന്‍ നാശനഷ്ടവും ജീവഹാനിക്കും കാരണമായ ചെന്നൈ വെള്ളപ്പൊക്കത്തില്‍ നിന്നും കരകേറാന്‍ ആ നാടിനെ  സഹായിച്ചതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തതും തമിഴ് നാട്ടിലെ ജനങ്ങള്‍ തന്നെയായിരുന്നു. കൂടാതെ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകളില്‍ നിന്നും  ചെന്നൈയിലേക്ക് സഹായം എത്തിയിരുന്നു. പല പ്രമുഖ സെലിബ്രിറ്റികളും ഇതില്‍ ഉള്‍പ്പെടുന്നു.


ഇവര്‍ക്കെല്ലാമുള്ള ഒരു ട്രിബ്യൂട്ട് ആണ് വിക്രം ഈ ആല്‍ബത്തിലൂടെ ഒരുക്കിയിരിക്കുന്നത്.  വിക്രം തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്ന വിഡിയോ ആൽബത്തിൽ അഭിഷേക് ബച്ചൻ, സൂര്യ, ജീവ, ജയം രവി, ശിവകാർത്തികേയൻ, കാർത്തി, വിജയ് സേതുപതി, ബോബി സിംഹ, അമല പോൾ, നിത്യ മേനോൻ, നയൻതാര എന്നിവര്‍ വേഷമിടുന്നു. മലയാളത്തിൽ നിന്നു പൃഥ്വിരാജും നിവിൻ പോളിയും ആൽബത്തിൽ എത്തുന്നുണ്ട്.

മദന്‍ കാര്‍ക്കിയും രാകേഷും ഗാനബാലയും ചേര്‍ന്നാണ് ആല്‍ബം രചിച്ചിരിക്കുന്നത്. ജി ഗിരിനാന്ധാണ് സംഗീതസംവിധാനം. എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ചിന്‍മയി, ശ്വേതാ മോഹന്‍, വിജയ് പ്രകാശ്, ഹരിചരണ്‍, നരേഷ് അയ്യര്‍ എന്നിവരുള്‍പ്പെടെ വലിയൊരു ഗായകസംഘം തന്നെ ആല്‍ബത്തിന് പിന്നിലുണ്ട്. വിക്രം തന്നെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. വിജയ് മില്‍ട്ടണാണ് ഛായാഗ്രാഹണം.