ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടി മമ്മൂട്ടിയും വിക്രമും

മലയാളം-തമിഴ്സിനിമ പ്രേമികളെ ആവേശം കൊള്ളിച്ച ഒരു പ്രകടനം. തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികർ സംഘം നത്ച്ചത്തിര ക്രിക്കറ്റ് വേദിയിലാണ്  ആരാധകരെ...

ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടി മമ്മൂട്ടിയും വിക്രമും

vikram-mammootty.

മലയാളം-തമിഴ്സിനിമ പ്രേമികളെ ആവേശം കൊള്ളിച്ച ഒരു പ്രകടനം. തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികർ സംഘം നത്ച്ചത്തിര ക്രിക്കറ്റ് വേദിയിലാണ്  ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയ പ്രകടനം നടന്നത്.

പ്രശസ്ത ഡ്രംസ് വിദഗ്തന്‍ ശിവമണിയുടെ താളത്തിൽ ആഞ്ഞുകൊട്ടി വിസ്മയം തീര്‍ത്തത് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമും മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും.

ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടുന്ന മമ്മൂട്ടിയും വിക്രമും ചേർന്നുള്ള വീഡിയോ ഓൺലൈനി‍ൽ തരംഗമായി കഴിഞ്ഞു.

തമിഴ് നടന്മാരായ വിശാൽ അടക്കമുള്ള താരങ്ങളും വീഡിയോയിലുണ്ട്. തുടർന്ന് വിക്രത്തിന്റെ പിറന്നാൾ ആഷോഷവും നടന്നു. വിക്രത്തിന് കേക്ക് നൽകി മമ്മൂട്ടിയും ആഘോഷത്തിൽ ചേർന്നു. ഇവരെകൂടാതെ വെങ്കിടേഷ്, സുദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.