മൈക്രോഫിനാന്‍സ് തട്ടിപ്പ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്

vellappally-nadesan

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്. രണ്ട് മസത്തെ സമയം കൂടി വേണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം.

എന്നാല്‍ അന്വേഷ സംഘത്തിന് രണ്ട് തവണ സമയം നീട്ടി നല്‍കിയതാണെന്നും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കണമെന്നും വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യകേ കോടതി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി മെയ് 31ലേക്ക് മാറ്റി.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രത്യകേ കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നല്‍കിയ രണ്ടാം സമയപരിധി ഇന്ന് അവസാനിക്കവേയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

Read More >>