സന്തോഷ് മാധവന് ഭൂമി നല്‍കിയ സംഭവം: തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട് കേസില്‍ തുടരാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ...

സന്തോഷ് മാധവന് ഭൂമി നല്‍കിയ സംഭവം: തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി  ഉത്തരവ്

santhosh-madhavan

മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട് കേസില്‍ തുടരാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസിലെ ത്വരിത പരിശോധനയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മെയ് അഞ്ചിന് മുമ്പായി തുടരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

ഭൂമിയിടപാട് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി ഉള്‍പെടുത്താനുള്ള വ്യവസായ വകുപ്പിനുള്ള താല്‍പര്യം എന്താണെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ കേസില്‍ പ്രതിയാണ്.


റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടക്കുന്നത്.

സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന്റെ പിന്നില്‍ വ്യവസായ വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ഐടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് പുറത്തുവന്നത്.

സ്വകാര്യമേഖലയില്‍ ഹൈടെക്-ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറിനും തൃശൂര്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കറിനും ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

Read More >>