സരിതയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ കെ.സി. വേണുഗോപാല്‍ എംപി അപകീര്‍ത്തി കേസ് നല്‍കി

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ കെ.സി. വേണുഗോപാല്‍ എംപി അപകീര്‍ത്തി കേസ് നല്‍കി. അപകീര്‍ത്തികരമായ വാര്‍ത്ത...

സരിതയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ കെ.സി. വേണുഗോപാല്‍ എംപി അപകീര്‍ത്തി കേസ് നല്‍കി

KC_Venugopal

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ കെ.സി. വേണുഗോപാല്‍ എംപി അപകീര്‍ത്തി കേസ് നല്‍കി. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണംചെയ്തതിനെതിരെയാണ് വേണുഗോപാല്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനും നാലിനും സരിത നായര്‍ ജയിലില്‍ വച്ച് എഴുതിയതെന്ന രീതിയില്‍ വ്യാജമായി തയാറാക്കിയ കത്ത് സംപ്രേഷണം ചെയ്തതെന്ന ആക്ഷേപവുമായി ബന്ധപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്‍, കൈരളി ടിവി എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്, ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, സരിത എസ്. നായര്‍ എന്നിവര്‍ക്കെതിരെ വേണുഗോപാല്‍ കേസ് ഫയല്‍ ചെയ്തത്. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.

മജിസ്‌ട്രേറ്റ് കെ. കമനീസ് കേസ് ജൂണ്‍ 10ന് പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഏഷ്യാനെറ്റിനും കൈരളിക്കും സരിതയ്ക്കുമെതിരെ നേരത്തെ കേസ് നല്‍കിയിരുന്നു.

Read More >>