പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമല്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമല്ലെന്ന് കേന്ദ്രമന്ത്രി. അപകടം ദേശീയ ദുരന്തത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്താനാവില്ലെന്ന് ലോക്...

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമല്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

People walk past debris after a fire broke out at a temple in Kollam in the southern state of Kerala, India, April 10, 2016. A huge fire swept through a temple in India's southern Kerala state early on Sunday (April 10), killing nearly 80 people and injuring over 200 gathered for a fireworks display to mark the start of the local Hindu new year. REUTERS/Sivaram V

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമല്ലെന്ന് കേന്ദ്രമന്ത്രി. അപകടം ദേശീയ ദുരന്തത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്താനാവില്ലെന്ന് ലോക് സഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാലിന്റെ ആവശ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും കൂടുതല്‍ ധനസഹായവും വൈദിക സഹായവും എത്തിക്കണമെന്നാണ് ലോക്‌സഭയില്‍ കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.


വെടിക്കെട്ട് ദുരന്തം സംഭവിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്ന് ലോക്‌സഭയിലെ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ക്ക് മറുപടിയായി അപകടം നടന്നത് സ്വകാര്യ ക്ഷേത്രത്തിലാണെന്നും സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ദുരന്തം നടന്നയുടന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈകൊണ്ടകാര്യവും അദ്ദേഹം സൂചിപ്പിച്ചു. ദുരന്തദിനത്തില്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പ്രധാനമന്ത്രിയും, രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദുരന്ത ബാധിതര്‍ക്ക് മാനസിക ധൈര്യം പകരാനും മുന്നില്‍ നിന്നകാര്യവും വേണുഗോപാല്‍ സൂചിപ്പിച്ചു.

Read More >>