വില്ലേജ് ഓഫിസിന് തീയിട്ട സംഭവത്തിലെ പ്രതി പോലീസ് പിടിയിൽ

വെള്ളറട വില്ലേജ് ഓഫിസിന് തീയിട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. വെള്ളറട സ്വദേശിയായ സാംകുട്ടി എന്നയാളാണ് അറസ്റ്റിലായത്.അടൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ...

വില്ലേജ് ഓഫിസിന് തീയിട്ട സംഭവത്തിലെ പ്രതി പോലീസ് പിടിയിൽ

vellarada village office

വെള്ളറട വില്ലേജ് ഓഫിസിന് തീയിട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. വെള്ളറട സ്വദേശിയായ സാംകുട്ടി എന്നയാളാണ് അറസ്റ്റിലായത്.അടൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ടാപ്പിങ് തൊഴിലാളിയായ സാംകുട്ടിയുടെ ഭൂമിയുടെ പോക്കുവരവ് ചെയ്യത് നല്ക്കുന്നതിലുള്ള  വൈരാഗ്യമാണ് പ്രതിയെ ഓഫീസിന് തീയിടാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഭൂമിയുടെ പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടികളൊന്നും സ്വീകരിക്കാൻ വില്ലേജ് ഓഫിസർ കൂട്ടാക്കിയില്ല.ഇതില്‍ പ്രകോപിതനായിട്ടാണ് താന്‍ ആക്രമം  എന്നാണ് പ്രതിയുടെ മൊഴി.


വെള്ളറട വില്ലേജ് ഓഫീസിന് നേരെ ബോംബാക്രമണം കഴിഞ്ഞ ദിവസം രാവിലെ 11 മണിയോട് കൂടിയായിരുന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ നില ഗുരുതരമാണ്. നിരവധിഫയലുകളും രേഖകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. മുഖത്തു ഗുരുതര പൊള്ളലേറ്റ വില്ലേജ് അസിസ്റ്റന്റ് ഒറ്റശേഖരമംഗലം സ്വദേശി വേണുഗോപാല്‍ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

ഓഫീസില്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ സാംകുട്ടി ചെറിയ പെട്ടി വില്ലേജ് ഓഫിസിന്റെ തറയിലേക്ക് എറിഞ്ഞു കൊണ്ട് വില്ലജ് ഓഫീസറിനോട് തട്ടി കയറുകയും, പെട്ടിക്കു തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തു. തീപ്പെട്ടി ഉരച്ച് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും തീപ്പിടിക്കുന്നതിന് മുമ്പേ പെട്ടി പൊട്ടിത്തെറിച്ചു.തുടര്‍ന്ന്, സാംകുട്ടി ഓടി രക്ഷപെടുകയും ചെയ്തിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പിൻവശത്തെ ടോയിലെറ്റിന്റെ വെന്റിലേറ്റർ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

Read More >>