വി. എസ് അച്യുതാനന്ദനെ തോല്‍പ്പിക്കാന്‍ മലമ്പുഴയില്‍ അണിയറ നീക്കങ്ങള്‍ തകൃതി. നേതൃത്വം നല്‍കാന്‍ വെള്ളാപ്പള്ളി

പാലക്കാട്: മലമ്പുഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ നാരദ ന്യൂസ് അന്വേഷണം വാര്‍ത്ത...

വി. എസ് അച്യുതാനന്ദനെ തോല്‍പ്പിക്കാന്‍ മലമ്പുഴയില്‍ അണിയറ നീക്കങ്ങള്‍ തകൃതി. നേതൃത്വം നല്‍കാന്‍ വെള്ളാപ്പള്ളി

vs--in-const
പാലക്കാട്: മലമ്പുഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ നാരദ ന്യൂസ് അന്വേഷണം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലത്തില്‍ വി എസ് തുടര്‍ച്ചയായി ജയിച്ച ശേഷവും ആദിവാസി മേഖലകളില്‍ ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കുന്നതായും മറ്റും ആ വാര്‍ത്തയിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം പൂര്‍ത്തിയായി മത്സരം ചൂട് പിടിച്ച മണ്ഡലത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത് സി പി എമ്മിന് അസ്വാസ്ഥ്യം ഉണ്ടാക്കുന്ന വാര്‍ത്തകളാണ്. സിപിഎം ഒരിക്കലും തോല്‍ക്കാത്ത മലമ്പുഴയില്‍ ഇത്തവണ വി എസ് തോല്‍ക്കുമെന്നു വരെ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നു. അത് കൊണ്ട് തന്നെ മലമ്പുഴ മണ്ഡലത്തില്‍ വി എസിന് എതിരെ എന്താണ് സംഭവിക്കുന്നതെന്ന് നാരദ ന്യൂസ് പരിശോധിക്കുന്നു.


മലമ്പുഴയില്‍ ചെന്നാല്‍ വിഎസിനെ വ്യക്തിപരമായി തന്നെ അവഹേളിക്കുന്ന കുറെ പോസ്റ്ററുകളും ബോര്‍ഡുകളും കാണാം. മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരേയും എസ്.എന്‍.ഡി.പിക്കെതിരേയും തെറ്റായ പ്രചരണം നടത്തിയ വി എസിന്റെ കള്ളത്തരം തിരിച്ചറിയുക എന്ന വിധത്തില്‍ ബോര്‍ഡുകള്‍ മണ്ഡലത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇടത് മുന്നണി പരാതി നല്‍കുമ്പോള്‍ കുറെയൊക്കെ നീക്കം ചെയ്യുമെങ്കിലും പിന്നീടും ഇവ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോര്‍ഡുകള്‍ മാത്രമല്ല അണിയറയിലും വി എസിനെതിരായ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. കേരളത്തില്‍ എവിടെ ഇടത് മുന്നണി ജയിച്ചാലും വേണ്ടില്ല, മലമ്പുഴയില്‍ വി എസിനെ തോല്‍പ്പിക്കണം. വി എസിന്റെ പരാജയം ഉറപ്പിക്കുന്നതിനോടൊപ്പം വി എസിന്റെ കൂടെ നില്‍ക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ഉറപ്പാക്കണം. വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസിന്റെ ഇത്തവണത്തെ പ്രധാന രാഷ്ട്രീയ നീക്കം ഇതാണ്. വി എസിന്റെ പരാജയം ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി മലമ്പുഴയിലെത്തി കരുനീക്കം നടത്തി തുടങ്ങിയിട്ട് ദിവസങ്ങളായി. വെള്ളാപ്പള്ളി മലമ്പുഴയില്‍ എത്തി വി എസിന്റെ തോല്‍വി ഉറപ്പിക്കാന്‍ ശക്തമായ അണിയറ നീക്കങ്ങള്‍ നടത്തുന്നത് കൊണ്ട് വി എസ് മലമ്പുഴയില്‍ പരാജയപ്പെട്ടേക്കും എന്നുവരെ ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. വി എസിനെ തളക്കാന്‍ വെള്ളാപ്പള്ളിക്ക് പുറമെ എ.ഐ.എ.ഡി.എം.കെയും, ചെറുപാര്‍ട്ടികളും രണ്ടാം സ്ഥാനത്തെത്താന്‍ മുന്നേറുന്ന ബി ജെ പിയും മത്സരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ സ്വാധീന മേഖലകളില്‍ ജയിച്ചാല്‍ നല്‍കുന്ന സമ്മാനങ്ങളുടെ പെരുമഴ കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ മുന്നേറുന്നത്. വി എസിന്റെ തോല്‍വി ആഗ്രഹിക്കുന്ന ഒരു വ്യവസായ പ്രമുഖരും അണ്ണാ ഡി എം കെക്ക് പ്രോല്‍സാഹനമായി നീങ്ങുന്നുണ്ട്. ഇന്നുവരെ ചെങ്കൊടി താഴാത്ത മണ്ഡത്തില്‍ ചില അടിയൊഴുക്കുകള്‍ മനസ്സിലാക്കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സിപിഎം നേത്യത്വത്തിനും തോന്നിയതിനാലാവാം ജാഗ്രതയിലേക്ക് നീങ്ങാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി നേരിട്ടാണ് പ്രചരണ ഘട്ടങ്ങള്‍ ഓരോന്നും വിലയിരുത്തുന്നത്. ഓരോ ബൂത്തിലും അഞ്ചുവീതം കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

തുടര്‍ച്ചയായി നാലാവിജയം അനായസം ഉറപ്പിച്ച് മലമ്പുഴയില്‍ നിന്ന് പോരിനിറങ്ങിയ വി എസിന് ഇതുവരെ അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങളല്ല മലമ്പുഴയില്‍ ഇപ്പോള്‍ ഉള്ളതെന്നത് വാസ്തവമാണ്. കേവലം അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷം ലഭിച്ച 2001 ലെ തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണ ഒത്തുപിടിച്ചാല്‍ വി എസു പോരും എന്ന തത്വത്തിലാണ് മലമ്പുഴയിലെ വി എസ് വിരുദ്ധ പ്രചരണം ശക്തിയാര്‍ജിക്കുന്നത്.
ബി ജെ പി ഉള്‍പ്പെട്ട എന്‍ ഡി എ മുന്നണിയിലെ ഘടക കക്ഷിയാണ് വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ് എങ്കിലും മലമ്പുഴയില്‍ ഈ പാര്‍ട്ടിയുടെ വോട്ട് ബി ജെ പി സ്ഥാനാര്‍ത്ഥി ക്യഷ്ണകുമാറിനല്ല. വിജയ സാദ്ധ്യത ഒട്ടുമില്ലാത്ത ക്യഷ്ണകുമാറിന് വേണ്ടി വോട്ടു പിടിച്ചാല്‍ വി എസ് ഭൂരിപക്ഷം കുറഞ്ഞിട്ടാണെങ്കിലും ജയിക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം. അതു കൊണ്ടു തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിക്ക് വോട്ടുനല്‍കാനാണ് വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം. വി എസ് ജോയിക്ക് വേണ്ടി രഹസ്യമായല്ല പരസ്യമായി തന്നെയാണ് പ്രവര്‍ത്തനം. ഇതില്‍ ബി ജെ പി ജില്ലാനേത്യത്വം പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിഷേധം അറിയിച്ചു. വി എസിന് തോല്‍പ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശനെ തടയാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും കഴിയാത്ത അവസ്ഥയാണ്. മലമ്പുഴ മണ്ഡലത്തില്‍ 200 ഓളം യൂണിറ്റുകളാണ് എസ് എന്‍.ഡി.പിക്ക് ഉണ്ടായിരുന്നത്. പതിനായിരത്തിരത്തിലധികം വോട്ടുകള്‍ ബി ഡി ജെ എസിന് ഉണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത് ഒരുമിച്ച് യു ഡി എഫിന്റെ പെട്ടിയില്‍ വീണാല്‍ അച്യുതാനന്ദന്റെ തോല്‍വി ഉറപ്പാണെന്നാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം.

എന്നാല്‍ എസ്. എന്‍.ഡി.പിക്കാരാണെങ്കിലും വ്യക്തമായ രാഷ്ട്രീയബോധം ഉള്ളതിനാല്‍ ഒരു സുപ്രഭാതത്തില്‍ വെള്ളാപ്പിള്ളി പറയുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്നാണ് മലമ്പുഴയിലെ എസ് .എന്‍.ഡി.പി സംഘാഗം നാരദ ന്യുസിനോട് പറഞ്ഞത്. പരമ്പരാഗതമായി വോട്ട് ചെയ്തു വന്നിരുന്ന പാര്‍ട്ടിക്കല്ലാതെ വോട്ട് മാറ്റി കൊടുക്കേണ്ട സാഹചര്യം ഇല്ലെന്നും തന്നെപോലെ ചിന്തിക്കുന്നവര്‍ കുറെയുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അയാള്‍ നാരദ ന്യൂസിനോട് പറഞ്ഞു. മലമ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 2772 വോട്ടാണ് ബി ജെ പി പിന്തുണച്ച ജെ.ഡി.യു സ്ഥാനാര്‍ത്ഥി പി .കെ മജീദിന് ഉണ്ടായിരുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ അത് ബി ജെ പിക്ക് 23433 ആയി ഉയര്‍ന്നു. തദ്ദേശത്തില്‍ അത് 32000 വോട്ടായി ഉയര്‍ന്നു. ബിഡിജെഎസ് വോട്ടുകള്‍ കൂടി രണ്ടാംസ്ഥാനത്തെത്താനുള്ള ബി ജെ പി സ്ഥാനാര്‍ത്ഥി ക്യഷ്ണകുമാറിന്റെ ശ്രമവും വെള്ളാപ്പള്ളിയുടെ നീക്കത്തോടെ ഫലം കാണില്ലെന്നാണ് സൂചന.

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ സമ്മാനങ്ങളുടെ പെരുമഴയാണെന്ന് വാഗ്ദാനം നല്‍കിയാണ് പ്രചരണം .അണ്ണാ ഡി എം കെ പിടിക്കുന്നത് സിപിഎം വോട്ടുകളാവും എന്നതും ഇത് സി പി എമ്മിന് ക്ഷീണം ഉണ്ടാക്കുമെന്നാണ് പ്രചരണം. അണ്ണാ ഡി എം .കെ ജയിക്കുമെന്ന് ഒരു സാഹചര്യം ഉണ്ടാക്കിയിലാണ് കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ കഴിയു. അങ്ങിനെയൊരു സാഹചര്യവും മണ്ഡലത്തില്‍ ഇല്ല. അവര്‍ നേടുന്ന കുറച്ച് വോട്ടുകളില്‍ സിപിഎം വോട്ടുകള്‍ക്കൊപ്പം മറ്റു പാര്‍ട്ടികളുടെ വോട്ടുകള്‍ കൂടിയുണ്ടാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 23440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസിലെ ലതിക സുഭാഷിനെ തോല്‍പ്പിച്ചത്. ലോകസഭയായപ്പോള്‍ ഇടതിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ 31350 വോട്ടായി കൂടി. തദ്ദേശത്തില്‍ ഇത് പിന്നേയും വര്‍ദ്ധിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും എല്‍.എഡി.എഫിനാണ് ഭൂരിപക്ഷം. ഇപ്പോഴത്തെ നിലയില്‍ കുറെ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും വെള്ളാപ്പിള്ളിയുടെ മോഹങ്ങള്‍ മലമ്പുഴയില്‍ നടക്കില്ലെന്നാണ് സൂചന. വി എസിനെ തോല്‍പ്പിക്കാന്‍ പിന്നെ സി പി എം ആരോപിക്കുന്നത് പോലെ കോണ്‍- ബി ജെ പി സഖ്യം മലമ്പുഴയില്‍ വരണം. വെള്ളാപ്പള്ളി ഇടനിലക്കാരനായി നിന്ന് ഇത് നടത്തിയേക്കും ആരോപിക്കുന്ന സി പി എമ്മുകാരുണ്ട്. കഴിഞ്ഞ തവണ ബി ജെ പി പിന്തുണച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയ മൂവ്വായിരത്തോളം വോട്ട് തന്നെ ഇത്തവണയും മതിയെന്ന് കരുതി തദ്ദേശത്തില്‍ കിട്ടിയ 32000 വോട്ടില്‍ ഭൂരിഭാഗവും ബി ജെ പി യു ഡി എഫിന് മറിച്ചു നല്‍കണം. എങ്കില്‍ കൂടി മലമ്പുഴയില്‍ വി എസിന്റെ പരാജയം ഉറപ്പിക്കാനാവില്ല. പക്ഷെ ബി ജെ പി ഇത്തവണ മലമ്പുഴയില്‍ മത്സരിക്കുന്നത് ചുരുങ്ങിയത് രണ്ടാം സ്ഥാനത്തെങ്കിലും എത്താനാണ്. മണ്ഡലത്തില്‍ പ്രചരണത്തില്‍ ഏറെ മുന്നേറിയ ബിജെ പിയില്‍ നിന്ന് ഒരു വോട്ടു പോലും യു ഡി എഫ് പെട്ടിയിലേക്ക് പോകാനുള്ള സാദ്ധ്യതയും ഇല്ല. മലമ്പുഴയിലെ രാഷ്ട്രീയഫലം ഒരര്‍ത്ഥത്തില്‍ വെള്ളാപ്പിള്ളിക്കു തിരിച്ചടി നല്‍കിയേക്കുമെന്നാണ് നിലവിലെ സൂചനകള്‍. വി എസിനെ നേരിടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വി.എസ് ജോയ് പ്രചരണത്തിലും മറ്റും ഇപ്പോഴും ബി ജെ പിക്ക് പിന്നിലാണ

Read More >>