ഹിന്ദുത്വം, വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ ബിജെപി- ബിഡിജെഎസ് നേതൃയോഗ തീരുമാനം

ഹിന്ദുത്വം, വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ ബിജെപി- ബിഡിജെഎസ് നേതൃയോഗ തീരുമാനം. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍...

ഹിന്ദുത്വം, വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ ബിജെപി- ബിഡിജെഎസ് നേതൃയോഗ തീരുമാനം

sndp-bjp

ഹിന്ദുത്വം, വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ ബിജെപി- ബിഡിജെഎസ് നേതൃയോഗ തീരുമാനം. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പു സാഹചര്യം വിലയിരുത്തി പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണു പ്രസ്തുത തീരുമാനം കൈക്കൊണ്ടത്.

പ്രചാരണത്തില്‍ മുന്നണി സ്വഭാവത്തിനു മുന്‍തൂക്കം നല്‍കണമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകളില്‍ നരേന്ദ്ര മോദി, വെള്ളാപ്പള്ളി നടേശന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അമിത് ഷായുടെ പ്രത്യേക നിര്‍ദ്ദേശമുണ്ട്. മുന്‍കാലങ്ങളിലേപ്പോലെ ബിജെപി തനിച്ചല്ല മത്സിക്കുന്നതെന്നും അതുകൊണ്ടുതന്നെ ബിജെപി നേതാക്കളുടെമാത്രം ചിത്രങ്ങളുമായി സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.


എന്‍ഡിഎ മുന്നണിയുടെ ടിവി, പരസ്യ പ്രചാരണം മേയ് രണ്ടിനു തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് ആദ്യവാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും രംഗത്തിറങ്ങുന്നതോടെ പ്രചാരണരംഗത്തു മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ടിവി ചാനലുകളുടെ തിരഞ്ഞെടുപ്പു സര്‍വേകളില്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച പ്രകടനം മുന്നണി കേരളത്തില്‍ കാഴ്ചവെക്കുമെന്നും ബിജെപി- ബിഡിഐസ് നേതാക്കള്‍ അമിത്ഷായെ അറിയിച്ചു.

ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാം സ്ഥാനാര്‍ഥികളായ സാഹചര്യത്തില്‍ കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷികളുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തന ഏകോപന ചുമതല ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയും കര്‍ണാടകയില്‍നിന്നുള്ള ബിജെപി നേതാവുമായ ബി.എല്‍.സന്തോഷ് ഏറ്റെടുക്കും.

Read More >>