വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന്

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന് തീയറ്ററുകളില്‍...

വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന്

vallim-thetty-pullim-thetty

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന് തീയറ്ററുകളില്‍ എത്തും.

തൊണ്ണൂറുകളിൽ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവുമാണ് ചിത്രം പറയുന്നത്. ഗ്രാമത്തിലെ തിയേറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ആഗോളവൽകരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ.

മനോജ് കെ ജയൻ, രഞ്ജി പണിക്കർ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Story by