കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം സുരേന്ദ്ര പിള്ള രാജിവെച്ചു

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വി സുരേന്ദ്ര പിള്ള രാജിവെച്ചു. പത്ത് വര്‍ഷം മണ്ഡലത്തില്‍...

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം സുരേന്ദ്ര പിള്ള രാജിവെച്ചു

v-surendra-pillai

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വി സുരേന്ദ്ര പിള്ള രാജിവെച്ചു. പത്ത് വര്‍ഷം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച തനിക്ക് സീറ്റ് നല്‍കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

ആറ് ജില്ലാ പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും സുരേന്ദ്രപിള്ളയ്‌ക്കൊപ്പം രാജിവെച്ചു. ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് സുരേന്ദ്രന്‍ പിള്ള മാധ്യമങ്ങളെ അറിയിച്ചു.  യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പിള്ള നേമത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സുരേന്ദ്രനെതിരെ സ്‌കറിയാ തോമസ് രംഗത്തെത്തി. സുരേന്ദ്രന്റേത് വിനാശകാലെ വിപരീത ബുദ്ധിയെന്ന് സ്‌കറിയാ തോമസ് പറഞ്ഞു. തെറ്റ് മനസ്സിലാക്കി സുരേന്ദ്രന്‍ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും സ്‌കറിയാ തോമസ് പറഞ്ഞു.