കോൺഗ്രസിന്റെ ചിഹ്നം'കൈപ്പത്തി' എന്നുള്ളത് മാറ്റി (പണം)'കൈപറ്റി' എന്നാക്കണം:വി.എസ്

കോഴപ്പണം കൈപറ്റുവാൻ മത്സരിക്കുന്ന നേതാക്കളുള്ള കോൺഗ്രസ് പാർട്ടി അവരുടെ ചിഹ്നം കൈപ്പത്തി എന്നുള്ളത് മാറ്റി കൈപറ്റി എന്നാക്കണമെന്നു വി.എസ് ന്‍റെ...

കോൺഗ്രസിന്റെ ചിഹ്നം

vs-achuthanandan

കോഴപ്പണം കൈപറ്റുവാൻ മത്സരിക്കുന്ന നേതാക്കളുള്ള കോൺഗ്രസ് പാർട്ടി അവരുടെ ചിഹ്നം കൈപ്പത്തി എന്നുള്ളത് മാറ്റി കൈപറ്റി എന്നാക്കണമെന്നു വി.എസ് ന്‍റെ പരിഹാസം. തനിക്കെതിരെ ഉമ്മൻ ചാണ്ടി നിയമ നടപടികൾ സ്വീകരിക്കട്ടെയെന്നും ധൈര്യമുണ്ടെങ്കിൽ സരിത ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയും പരാതി നൽകുവാൻ ഉമ്മൻ ചാണ്ടിയെ വി.എസ് വെല്ലുവിളിച്ചു.എല്‍.ഡി.എഫ് ന്‍റെ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെയും,കേന്ദ്ര സര്‍ക്കാരിനെതിരെയും വി.എസ്.രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.


കേരള സംസ്ഥാന അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പോലും ഉമ്മൻ ചാണ്ടി ഭരണം അസഹനീയമാണെന്ന് വി.എസ്.അച്ചുതാനന്ദന്റെ പരിഹസിച്ചു.അഴിമതിയെ കുറിച്ചും ദുർഭരണത്തെ കുറിച്ചും രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷത്തിന്റെ അതേ മനോഭാവമാണുണ്ടായിരുന്നത്. അതു കൊണ്ടാണ് രമേശ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്.

വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. കള്ളസ്വാമിമാർക്കും, ബിസിനസുകാർക്കും, സ്വന്തക്കാർക്കുമായി കേരളത്തിലെ പൊതുദൂമിയെല്ലാം ഉമ്മൻ ചാണ്ടി പതിച്ചു നൽകുകയാണ്. മെത്രാൻകായലടക്കം നിരവധി പ്രദേശങ്ങൾ പതിച്ചു കൊടുത്തു കഴിഞ്ഞു. അധികാരം നഷ്ടപ്പെടുന്നതിന് മുമ്പേ ഉള്ളതിങ്ങു പോരട്ടെയെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്ക്.

കേരളം ഭരിക്കുന്ന ഉമ്മൻ ചാണ്ടിക്കും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയും ഒരേ നയമാണ് സ്വീകരിക്കുന്നത്. ജന വിരുദ്ധ നയങ്ങളിൽ അവർ മത്സരത്തിലാണെന്നു തോന്നിപോകും.

പിന്നോക്ക വിഭാഗക്കാരെ കടുത്ത നിലപാടുകളാണ് നരേന്ദ്ര മോഡി സർക്കാരും ആർ.എസ്.എസും സ്വീകരിക്കുന്നത്. സംവരണമുൾപ്പെടെയുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ ഇവർ എതിർക്കുകയാണ് ചെയ്യുന്നതെന്നും വി.എസ് തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പറഞ്ഞു.