സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ വി എസ്

പാലക്കാട്: ഫേസ്ബുക്കിലും ട്വിറ്ററിലും ഡിജിറ്റല്‍ ലോകത്തെ സന്ദര്‍ശകര്‍ക്കെല്ലാം വി എസുമായി സംവദിക്കാന്‍ അവസരം. 17 ന് രാവിലെ സി പിഎം പാലക്കാട് ജില്ലാ...

സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ വി എസ്

v-s-achuthanandan

പാലക്കാട്: ഫേസ്ബുക്കിലും ട്വിറ്ററിലും ഡിജിറ്റല്‍ ലോകത്തെ സന്ദര്‍ശകര്‍ക്കെല്ലാം വി എസുമായി സംവദിക്കാന്‍ അവസരം. 17 ന് രാവിലെ സി പിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെബ് പേജിന്റെ ഉല്‍ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ നിര്‍വ്വഹിക്കും. വി എസിന്റെ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍, ക്ലേശഭരിതമായ ബാല്യത്തില്‍ നിന്ന് സ്വയം തിരഞ്ഞെടുത്ത പൊതു പ്രവര്‍ത്തനത്തിന്റെ വഴികള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും സിപിഎമ്മിന്റേയും പോരാട്ടപഥങ്ങള്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രരേഖകള്‍, തുടങ്ങി ചരിത്രമുഹൂര്‍ത്തമെല്ലാം വി എസിന്റെ വെബ് ലോകത്തില്‍ ഉണ്ടാവും.