യൂസ് ലെസ് പാകിസ്ഥാനി പിഎം ഫോർ സെയിൽ ; നവാസ് ഷരീഫ് ഇ ബേയിൽ വിൽപ്പനക്ക്

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിൽപ്പനക്ക് വെച്ച് കൊണ്ടുള്ള ഇ കൊമേഴ്സ്‌ സൈറ്റായ ഇ ബേയിലെ പോസ്റ്റ്‌ പാകിസ്ഥാനിൽ വൈറലായി. യൂസ് ലെസ്സ്...

യൂസ് ലെസ് പാകിസ്ഥാനി പിഎം ഫോർ സെയിൽ ; നവാസ് ഷരീഫ് ഇ ബേയിൽ വിൽപ്പനക്ക്


nawas-sheriff

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിൽപ്പനക്ക് വെച്ച് കൊണ്ടുള്ള ഇ കൊമേഴ്സ്‌ സൈറ്റായ ഇ ബേയിലെ പോസ്റ്റ്‌ പാകിസ്ഥാനിൽ വൈറലായി. യൂസ് ലെസ്സ് പാകിസ്ഥാനി പി എം നവാസ് ഷെരീഫ് ഫോർ  സെയിൽ എന്ന പോസ്റ്റിൽ പ്രധാനമന്ത്രിയെ ന്യൂ ... വിത്ത്‌ ഡിഫക്റ്റ്സ് എന്ന് വിശേഷിപ്പിക്കുന്നു.


" ഈ ഉൽപ്പന്നം പ്രവർത്തന ക്ഷമമല്ല , ഒരിക്കലും പ്രവർത്തിച്ചിട്ടും ഇല്ല. ഇത് ജന്മനാ അഴിമതി നിറഞ്ഞതും വഴി തെറ്റിയതുമായ ഉൽപ്പന്നമാണ് . ഇതിന്റെ ഫാമിലിയും ഗുരുതരമായ ജനിതക വൈകല്യങ്ങൾ നിറഞ്ഞതാണ്‌ . ഈ ഉൽപ്പന്നം എത്രയും പെട്ടെന്ന് കൊണ്ട് പോയി ഞങ്ങളെ രക്ഷിക്കണം " പോസ്റ്റ്‌ കളിയാക്കുന്നു.


നവാസ് ഷരീഫും മക്കളും പനാമ പേപ്പെഴ്സിൽ ഉൾപ്പെട്ടതിലുള്ള അമർഷമാണ്‌ പോസ്റ്റിനു പിന്നിൽ എന്ന് കരുതുന്നു. ഇപ്പോൾ ലണ്ടനിൽ ഉള്ള ഷരീഫിനൊട് മുൻ പ്രധാനമന്ത്രി ആസിഫ് അലി സർദാരിയെ കണ്ട് അഴിമതിയിലൂടെ ഉണ്ടാക്കിയ സ്വത്തുക്കൾ എങ്ങനെ സംരക്ഷിക്കണം എന്ന ഉപദേശവും പോസ്റ്റിൽ ഉണ്ട്.


ഷരീഫിനു 90,000 ഡോളർ വിലയാണ് പോസ്റ്റിൽ ഇട്ടിരിക്കുന്നത്. ഷെരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ ഗവർണ്ണറുമായ ഷഹബാസിനെ ഫ്രീ ആയി നല്കാമെന്നും പോസ്റ്റ്‌ വാഗ്ദാനം ചെയ്യുന്നു.  വ്യാഴാഴ്ച ഉച്ചയോടെ നൂറിലേറെ ആവശ്യക്കാർ പോസ്റ്റിൽ ഉണ്ടായിരുന്നു.


പക്ഷെ പോസ്റ്റ്‌ വൈറലായ ഉടൻ തന്നെ സൈറ്റിൽ നിന്ന് പരസ്യം നീക്കം ചെയ്തു.

Read More >>