സി.ഐ.എയ്ക്ക് നേരെ ആക്രമണം: പാക്കിസ്ഥാന് കര്‍ശന താക്കീതുമായി അമേരിക്ക

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലീജന്‍സ് ഏജന്‍സി (സി.ഐ.എ)യുടെ നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിന് ഉത്തരവാദികളായ ഹഖാനി...

സി.ഐ.എയ്ക്ക് നേരെ ആക്രമണം: പാക്കിസ്ഥാന് കര്‍ശന താക്കീതുമായി അമേരിക്ക

1263129705710

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലീജന്‍സ് ഏജന്‍സി (സി.ഐ.എ)യുടെ നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിന് ഉത്തരവാദികളായ ഹഖാനി നെറ്റ്‌വര്‍ക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് അമേരിക്കയുടെ നിര്‍ദേശം. ഇതിനു പുറമെ അല്‍-ക്വയ്ദ, ലഷ്‌കര്‍-ഇ-തൊയ്ബ സംഘടനകള്‍ക്കു നേരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നെ് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയില്‍ വ്യക്തമാക്കി.


പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ)യാണ് ഈ ആക്രമണത്തിന് പിന്നിലെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ സി.ഐ.എ ബേസിനു നേര്‍ക്ക് ആക്രമണം നടത്താന്‍ ഐ.എസ്.ഐ 2009-ല്‍ ഹഖാനി നെറ്റ്‌വര്‍ക്കിന് രണ്ടുലക്ഷം ഡോളര്‍ നല്‍കിയിരുന്നതായി ഈയിടെ പുറത്തവന്ന അമേരിക്കന്‍ ഡീക്ലാസിഫൈഡ് രേഖകളിലൂടെ വ്യക്തമായിരുന്നു. ഏഴ് ഓഫീസര്‍മാരുള്‍പ്പെടെ സി.ഐ.എയിലെ 10 പേരാണ് അഫ്ഗാനിലെ ഖോസ്റ്റ് പട്ടണത്തിലെ ക്യാമ്പ് ചാപ്മാന്‍ ബേസില്‍ നടന്ന ആക്രമണത്തില്‍ അന്നു കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ബേസില്‍ നിന്നായിരുന്നു പാക് ഭീകര സംഘടനകള്‍ക്കെതിരെ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ സി.ഐ.എ നിയന്ത്രിച്ചിരുന്നത്. അല്‍-ക്വയ്ദയ്ക്കും താലിബാനും വേണ്ടി ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ജോര്‍ദാനിയന്‍ ഡോക്ടര്‍ ഹുമാം ഖലീല്‍ അബു മുലാല്‍ അല്‍ ബാലവി 2009 ഡിസംബര്‍ 30-ന് ബേസിനുള്ളില്‍ സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തുകയായിരുന്നു.

200k

സി.ഐ.എയ്ക്ക് പറ്റിയ വലിയ പിഴവുകളിലൊന്നായിരുന്നു ബാലവിയെ തങ്ങളുടെ ഏജന്റാക്കാനുള്ള തീരുമാനം. അല്‍-ക്വയ്ദയുടെ ഉന്നത നേതൃത്വവുമായി അടുപ്പം സ്ഥാപിച്ചിരുന്ന ബാലവി വഴി അല്‍-ക്വയ്ദ നിരയിലെ രാമന്‍ അയ്മന്‍ അല്‍ സവാഹിരിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായിരുന്നു സി.ഐ.എ ശ്രമം. തുടര്‍ന്ന് വിവരങ്ങളുമായി എത്താമെന്ന് അറിയിച്ച ബാലവിയെ സി.ഐ.എ പ്രവര്‍ത്തകര്‍ ക്യാമ്പ് ചാപ്മാനില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. അയാള്‍ക്ക് വേണ്ടി ഒരു ജന്മദിന കേക്ക് പോലും സി.ഐ.എ തയാറാക്കിയിരുന്നു എന്നാണ് വിവരം. ക്യാമ്പിന്റെ അകത്തെത്തിയ ബാലവിയെ സ്വീകരിക്കാന്‍ എത്തിയവരില്‍ സി.ഐ.എയുടെ മുതിര്‍ന്ന അല്‍-ക്വയ്ദ വിദഗ്ധ ജന്നിഫര്‍ മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. ദേഹത്ത് കെട്ടിവച്ച ബോംബ് ബാലവി സ്വയം പൊട്ടിച്ചതോടെ സി.ഐ.എയ്ക്ക് നഷ്ടപ്പെട്ടത് 10 പേരെയാണ്. ഹഖാനി നെറ്റ്‌വര്‍ക്കായിരുന്നു ഈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

പാക് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്‌സൂദിനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് അല്‍-ക്വയ്ദ പിന്നീട് വ്യക്തമാക്കി. 2012-ലാണ് അമേരിക്ക ഹഖാനി നെറ്റ്‌വര്‍ക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. ഐ.എസ്.ഐ അഫ്ഗാനിലും മറ്റും ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന സംഘടനയാണ് ഹഖാനി നെറ്റ്‌വര്‍ക്കെന്നും അവരെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അമേരിക്കയുടെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരിലൊരാളായ അഡ്മിറല്‍ മൈക്ക് മുള്ളന്‍ 2011 സെപ്റ്റംബറില്‍ സെനറ്റിനെ അറിയിച്ചതോടെയാണ് ഇത് സാധ്യമായത്. ഹഖാനി നെറ്റ്‌വര്‍ക്കിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനു നല്‍കിവരുന്ന ധനസഹായം നിര്‍ത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍ കെറിയുടെ സ്വാധീനത്താല്‍ പാക്കിസഥാന് 1.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കാന്‍ അമേരിക്ക പിന്നീട് തീരുമാനിക്കുകയും ചെയ്തു.

Story by