തരൂരില്‍ യു.ഡി.എഫ് വിമതനായി മത്സരിക്കുന്ന അനില്‍കുമാറിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അനൂപ് ജേക്കബ്

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്ത സീറ്റില്‍ വിമതനായി മത്സരിക്കുന്ന എ.പി. അനില്‍കുമാറിന് പാര്‍്ടിയുമായി യാതൊരു ബന്ധവുമ...

തരൂരില്‍ യു.ഡി.എഫ് വിമതനായി മത്സരിക്കുന്ന അനില്‍കുമാറിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അനൂപ് ജേക്കബ്

1440086769-Chodyam-Utharam-Ep-141-pic

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്ത സീറ്റില്‍ വിമതനായി മത്സരിക്കുന്ന എ.പി. അനില്‍കുമാറിന് പാര്‍്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അനൂപ് ജേക്കബ്. പാര്‍്ടടി തരൂരില്‍ അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അനൂപ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് അനുവദിച്ച സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ അനിശ്ചിതത്തിലായപ്പോള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുപിന്നാലെ അനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജേക്കബ് ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തു.

അനില്‍കുമാര്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്ന ശേഷം നടന്ന ചര്‍ച്ചയില്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ അനൂപ് ജേക്കബ് സമ്മതിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനൂപ് ജേക്കബ് അനില്‍കുമാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

Read More >>