ഷാഹിദ് കപൂറിന്റെ 'ഉട്ത പഞ്ചാബ്' ; ട്രെയിലര്‍ പുറത്തിറങ്ങി

ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഉട്ത പഞ്ചാബ്' എന്ന ചിത്രത്തിന്‍റെ ട്രേയിലര്‍ പുറത്തിറങ്ങി....

ഷാഹിദ് കപൂറിന്റെ

udat

ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഉട്ത പഞ്ചാബ്' എന്ന ചിത്രത്തിന്‍റെ ട്രേയിലര്‍ പുറത്തിറങ്ങി. പഞ്ചാബിലെ യുവാക്കളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെയും അതിലൂടെ ജീവിതം തകര്‍ന്ന ചെറുപ്പക്കാരുടെയും  കഥ പറയുന്ന ചിത്രത്തിന്‍റെ ട്രയിലറിന് വളരെ മികച്ച പ്രതികരണമാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.


ലഹരി ഉപയോഗം മനുഷ്യരില്‍ സൃഷ്ടിക്കുന്ന വിഭ്രാന്തിയുടെ പച്ചയായ മുഖം ട്രെയിലരില്‍ തുറന്നുകാണിച്ചിട്ടുണ്ട്. അഭിഷേക് ചോബെ സംവിധാനം ചെയ്യുന്ന ചിത്രം  'ബാലാജി മോഷന്‍ പിക്ചേഴ്സ്' ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചിത്രം ജൂണ്‍ 17-ന്  തീയറ്ററുകളില്‍ എത്തും.