കല്യാശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണം തുടങ്ങി

കണ്ണൂര്‍: കല്യാശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി അമ്യത രാമക്യഷ്ണനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ യു.ഡി. എഫ് മണ്ഡലത്തില്‍ പ്രചരണം തുടങ്ങി. കോണ്‍ഗ്രസ്...

കല്യാശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണം തുടങ്ങി

UDF

കണ്ണൂര്‍: കല്യാശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി അമ്യത രാമക്യഷ്ണനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ യു.ഡി. എഫ് മണ്ഡലത്തില്‍ പ്രചരണം തുടങ്ങി. കോണ്‍ഗ്രസ് ഹൈക്കമാന്റ് കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി മണ്ഡലങ്ങളില്‍ കല്യാശേരിയും ഉള്‍പ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പെ അമ്യതാ രാമക്യഷ്ണന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഔദോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. ഇന്നലെ രാവിലെ മുതലാണ് അമ്യത രാമക്യഷ്ണന്റെ പര്യടനം തുടങ്ങിയത്. മണ്ഡലത്തില്‍ എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി ടി. വി.രാജേഷ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നും രണ്ടും തവണ പര്യടനം നടത്തി കഴിഞ്ഞതാണ്. യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കൂടി പ്രചരണരംഗത്ത് സജീവമാകുന്നതോടെ മണ്ഡലത്തില്‍ പോരാട്ടം കനക്കും.