യുഡിഎഫ് സീറ്റ് ചര്‍ച്ച; ഇന്ന് അന്തിമ ധാരണയുണ്ടായേക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് ഇനി കേവലം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫില്‍ തുടരുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന്...

യുഡിഎഫ് സീറ്റ് ചര്‍ച്ച; ഇന്ന് അന്തിമ ധാരണയുണ്ടായേക്കും

oommen-chandy-1

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് ഇനി കേവലം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫില്‍ തുടരുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകാന്‍ സാധ്യത.

മറ്റു ഇതര പാര്‍ട്ടികളും ഖടക കക്ഷികളുമെല്ലാം അവരവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചരണം ആരംഭിച്ചപ്പോള്‍ യുഡിഎഫില്‍ ഇപ്പോഴും ചില സീറ്റുകളെ കുറിച്ചുള്ള അവ്യക്തത തുടരുകയാണ്.

യുഡിഎഫില്‍ ബാക്കിയുള്ള 6 സീറ്റുകളില്‍ ഇന്ന് അന്തിമധാരണ ഉണ്ടാകുമെന്നാണ്സൂചന. ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പയ്യന്നൂര്‍ ആര്‍എസ്പിക്ക് നല്‍കാനാണ് നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് കൊല്ലത്ത് ഇന്ന് ചേരുന്നുണ്ട്.


കയ്പമംഗലത്ത് കെഎസ് യു നേതാവ് ശോഭാ സുബിന്‍ സ്ഥാനാര്‍ത്ഥിയാകും. പയ്യന്നൂരില്‍ ആര്‍എസ്പി ജില്ലാ സെക്രട്ടറി ഇല്ലിക്കല്‍ അഗസ്തിക്കാണ് സാധ്യത. കാഞ്ഞങ്ങാട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പിജി ദേവും ദേവികുളത്ത് ഐഎന്‍ടിയുസി നേതാവ് ഡി കുമാറും സ്ഥാനാര്‍ത്ഥിയായേക്കും.

ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെമത്സരിപ്പിക്കണോ എന്ന കാര്യത്തിലും ഇന്ന് ഒരു തീരുമാനമുണ്ടാകും. കല്യാശേരിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.രാമകൃഷ്ണനാണ് സാധ്യത.