യുഡിഎഫിന്റെ പ്രകടന പത്രിക ബുധനാഴ്ച

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കും. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്നതാണു...

യുഡിഎഫിന്റെ പ്രകടന പത്രിക ബുധനാഴ്ച

udf

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കും. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്നതാണു പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്ന പ്രധാന മുദ്രാവാക്യം.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മദ്യനയത്തില്‍ നിന്നും ഒരു തരി പിന്നോട്ട് പോകാതെയാണ് പുതിയ നയവും വരുന്നത്. സംസ്ഥാനത്തു സമ്പൂര്‍ണ മദ്യ നിരോധനവും, ഇടത്തരക്കാര്‍ക്കു സബ്സിഡിയോടെ ഭവന പദ്ധതിയും നടപ്പാക്കുമെന്നതാണു പ്രകടന പത്രികയുടെ പ്രധാന വാഗ്ദാനങ്ങള്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങളായി യുഡിഎഫ് വരച്ചുകാട്ടുന്ന ബിപിഎല്‍, എവൈ കുടുംബങ്ങള്‍ക്കു സൗജന്യ റേഷന്‍ പദ്ധതി,ഭൂരഹിതലില്ലാത്ത കേരളം പദ്ധതി, എല്ലാവര്‍ക്കും വീട് പദ്ധതി എന്നിവയുടെ ചുവടുപിടിച്ചാണു പുതിയ പ്രകടന പത്രിക.