യു.ഡി.എഫ് പ്രകടനപത്രി പുറത്തിറക്കി; ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കില്ല

യു.ഡി.എഫ് പ്രകടനപത്രി പുറത്തിറക്കി. ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ്‌സ്റ്റാര്‍...

യു.ഡി.എഫ് പ്രകടനപത്രി പുറത്തിറക്കി; ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കില്ല

chandy_2912016_bb

യു.ഡി.എഫ് പ്രകടനപത്രി പുറത്തിറക്കി. ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ്‌സ്റ്റാര്‍ ആക്കി മാറ്റിയാലും ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞു. കൂടാതെ മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം എന്ന വാഗ്ദാനമാണ് പ്രകടന പത്രികയിലെ മറ്റൊരു ആകര്‍ഷണം. എപിഎല്‍ വിഭാഗത്തിന് നിലവില്‍ എട്ട് രൂപയ്ക്ക് നല്‍കുന്ന അരി ഏഴ് രൂപയ്ക്ക് നല്‍കും. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും. എയര്‍ കേരള പദ്ധതിയും തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാതയും യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.


പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ യുഡിഎഫിന്റെ വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് പുറമേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യുഡിഎഫ് സെക്രട്ടറിയായി ജോണി നെല്ലൂരിനെ രാവിലെ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു.

Read More >>