യുഡിഎഫ് പ്രകടനപത്രിക ഇന്ന്

തിരുവനന്തപുരം: കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ഇന്ന്  യുഡിഎഫിന്റെ പ്രകടന പത്രിക...

യുഡിഎഫ് പ്രകടനപത്രിക ഇന്ന്

Oommen-Chandy

തിരുവനന്തപുരം: കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ഇന്ന്  യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങും.

എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം ,ആരോഗ്യം എന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി കാര്‍ഷിക വ്യാവസായിക മേഖലകളില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങും. വികസനതുടര്‍ച്ചയ്ക്കും കാരുണ്യ ക്ഷേമ പദ്ധതികള്‍ക്കും പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കും.

ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ നയത്തിലൂന്നിയാണ്  പ്രകടന പത്രിക. അതേ സമയം പഞ്ചനക്ഷത്ര ബാര്‍ ലൈസന്‍സ് വിവരം പുറത്തായത് മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായം യുഡിഎഫിലുണ്ട്. ഫൈവ് സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് തെരഞ്ഞെടുപ്പ് പ്രചാരണതെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വിലയിരുത്താന്‍ ഇന്ന് യുഡിഎഫ് യോഗം ചേരും. പഞ്ചനക്ഷത്ര പദവിക്ക് സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികള്‍ കര്‍ശനമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. നയം കൂടുതല്‍ കര്‍ശനമാക്കാന്‍ സന്നദ്ധമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Read More >>