65 മണ്ഡലങ്ങളിൽ എൽഡിഎഫ്– യുഡിഎഫ് സൗഹൃദ മൽസരമെന്ന് കുമ്മനം

പത്തനംതിട്ട: കേരളത്തിലെ 65 മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും തമ്മില്‍ സൗഹൃദ മൽസരമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. മാന്ത്രിക...

65 മണ്ഡലങ്ങളിൽ എൽഡിഎഫ്– യുഡിഎഫ് സൗഹൃദ മൽസരമെന്ന് കുമ്മനം

Kummanam-new

പത്തനംതിട്ട: കേരളത്തിലെ 65 മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും തമ്മില്‍ സൗഹൃദ മൽസരമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. മാന്ത്രിക സംഖ്യയിൽ ഇക്കുറി ബിജെപി എത്തുമെന്ന പ്രസ്താവനയിൽ നിന്നു പുറകോട്ടില്ലയെന്ന്‍ പറഞ്ഞ കുമ്മനം ബിജെപിയെ തോൽപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ലീഗ് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും കൂട്ടി ചേര്‍ത്തു.അണികൾക്കു വേണ്ടത് നല്ല ഭരണമാണെന്നും ഇരുമുന്നണികളുടെയും പ്രകടന പത്രികകൾ തമ്മിൽ കാര്യമായ ഒരു വ്യത്യാസവുമില്ലെന്നും കുമ്മനം പറയുന്നു. ജനങ്ങൾക്ക് ഇവരിൽ നിന്ന് പുതുതായി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് പ്രകടനപത്രികകളിൽ നിന്നു വ്യക്തമാണെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.

പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനകീയം 2016’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കുമ്മനം.