"കേരളത്തില്‍ യുഡിഎഫ്- ബിഡിജെഎസ് കൂട്ടുകെട്ട്": കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ്- ബിഡിജെഎസ് കൂട്ടുകെട്ടുണ്ട് എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതത്തിനും ജാതിക്കും ഊന്നല്‍...

"കേരളത്തില്‍ യുഡിഎഫ്- ബിഡിജെഎസ് കൂട്ടുകെട്ട്": കോടിയേരി

kodiyeri-balakrishnan

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ്- ബിഡിജെഎസ് കൂട്ടുകെട്ടുണ്ട് എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതത്തിനും ജാതിക്കും ഊന്നല്‍ നല്‍കുകയാണ് ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിഡിജെഎസ് വഴി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നത് എന്ന് ആരോപിച്ച കോടിയേരി  സര്‍ക്കാര്‍ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ച് നല്‍കിയത് ഇതിനു പ്രത്യുപകാരമായാണ് എന്നും പറഞ്ഞു.


ആര്‍എസ്എസിന്റെ വോട്ട് വാങ്ങി ജയിക്കാന്‍ മുനീര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. എന്നും കോഴിക്കോട്ട് ഇതിന്റെ ഭാഗമായി ആര്‍എസ്എസ.- ലീഗ് ചര്‍ച്ച നടന്നതായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.</p>

<p>മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അഴിമതി ആരോപിക്കുന്നവരെ ജനം തെരുവില്‍ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമത്തില്‍ പങ്കാളികളാകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  അക്രമത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.</p>

</div>