ഉരുട്ടിക്കൊല: ഉദയകുമാറിന്‍െറ അമ്മക്ക് പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്‍െറ അമ്മക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍...

ഉരുട്ടിക്കൊല: ഉദയകുമാറിന്‍െറ അമ്മക്ക് പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം

kerala high court

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്‍െറ അമ്മക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി  സര്‍ക്കാരിനോട് ഉത്തരവിട്ടു. ആരോപണ വിധേയരായ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയാല്‍ അവരുടെ റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളില്‍നിന്ന് ഈ തുക ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തുടരന്വേഷണത്തിന്‍െറ ഭാഗമായി സി.ബി.ഐ നടത്തിയ നടപടിക്രമങ്ങള്‍ തെറ്റാണെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് കേസിലെ രണ്ട് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവ്.


2005 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം സി.ബി.ഐ കോടതി പ്രതി ചേര്‍ത്തയാളെ തുടരന്വേഷണത്തില്‍ മാപ്പുസാക്ഷിയാക്കി മാറ്റി കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്രമം നിലനില്‍ക്കുന്നതല്ലയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് ഡിവൈ.എസ്.പിമാരായ ഇ.കെ. സാബു, അജിത്കുമാര്‍ എന്നിവര്‍ ഹൈകോടതിയെ സമീപിച്ചത്.

കേസ് ഡയറിയും രേഖകളും പരിശോധിച്ച കോടതി കേസില്‍ വിശദമായ വാദം കേട്ടശേഷമാണ് മരണപ്പെട്ട ഉദയകുമാറിന്‍െറ മാതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Read More >>