ബംഗ്ലാദേശില്‍ രണ്ട് എല്‍ജിബിടി പ്രവര്‍ത്തകരെ വെട്ടിക്കൊന്നു

ധാക്ക: ബംഗ്ലാദേശില്‍ രണ്ട് എല്‍ജിബിടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എല്‍ജിബിടി മാഗസിന്‍(രൂപ്ബന്‍) എഡിറ്റര്‍ ജുലാസ് മന്നന്‍, തനയ് മുജുംദാര്‍...

ബംഗ്ലാദേശില്‍ രണ്ട് എല്‍ജിബിടി പ്രവര്‍ത്തകരെ വെട്ടിക്കൊന്നു

Bangladesh

ധാക്ക: ബംഗ്ലാദേശില്‍ രണ്ട് എല്‍ജിബിടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എല്‍ജിബിടി മാഗസിന്‍(രൂപ്ബന്‍) എഡിറ്റര്‍ ജുലാസ് മന്നന്‍, തനയ് മുജുംദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറോളം വരുന്ന അക്രമികള്‍ ചേര്‍ന്ന് ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഇരുവരും താമസിച്ചിരുന്ന അപാര്‍ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് അപാര്‍ട്‌മെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് പരിക്കേറ്റു.

രാജ്യത്തെ ഏക എല്‍ജിബിടി മാസികയാണ് രൂപ്ബന്‍. അതേസമയം, അക്രമികളെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. സംഭവത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടുക്കം രേഖപ്പെടുത്തി. അക്രമികളെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.


കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 25 നും 30 നും ഇടയില്‍ പ്രായം വരുന്ന ആറോളം പേരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍ പര്‍വേസ് മൊല്ല(18) പറയുന്നു.

വടിവാള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതിന് ശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പര്‍വേസ് പറയുന്നു.

ബംഗ്ലാദേശില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി. എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ പുരോഗമന ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന നിരവധി പേരാണ് രാജ്യത്ത് ആക്രമിക്കപ്പെടുന്നത്.

രണ്ട് ദിവസം മുമ്പ് ബംഗ്ലാദേശിലെ സര്‍വകലാശാല അധ്യാപകനും സമാനമായി കൊല്ലപ്പെട്ടിരുന്നു.

Story by
Read More >>