വന്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി സൗദി അറേബ്യ

അസിര്‍ മേഖലയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന വന്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി സൗദി ആഭ്യന്തരമന്ത്രാലയം. ഭീകരാക്രമണം നടത്താനെത്തിയ രണ്ടു അക്രമികളെ...

വന്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി സൗദി അറേബ്യ

Saudi Police

അസിര്‍ മേഖലയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന വന്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി സൗദി ആഭ്യന്തരമന്ത്രാലയം. ഭീകരാക്രമണം നടത്താനെത്തിയ രണ്ടു അക്രമികളെ പോലീസ് വധിച്ചു.

വന്‍ സ്‌ഫോടക ശേഖരവുമായി കാറില്‍ സഞ്ചരിച്ച ഭീകരരെ പോലീസ് പിന്തുടര്‍ന്നു വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ വെടിയുതിര്‍ത്ത അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് പിന്തുടര്‍ന്നു വധിച്ചെന്ന് മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍കി പറഞ്ഞു.

പോലീസ് സംഘത്തിലെ ആര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.