തൃശൂർ പൂരം; വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

കൊച്ചി: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ഹൈ കോടതി ഉപാധികളോടെ അനുമതി നൽകി. നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്...

തൃശൂർ പൂരം; വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

High-Court-of-Kerala

കൊച്ചി: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ഹൈ കോടതി ഉപാധികളോടെ അനുമതി നൽകി. നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം 2007 ലെ സുപ്രീംകോടതി വിധി പാലിക്കണമെന്നും കോടതി നിർദേശിച്ചു.

വെടിക്കെട്ട് നിരോധിച്ച ഇടക്കാല ഉത്തരവിൽ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ ഹൈകോടതി നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി.


  • വെടിക്കെട്ടിന്‍റെ ശബ്ദപരിധി 125 ഡെസിബലായി നിയന്ത്രിക്കണം.

  • പൂർണ ആരോഗ്യമില്ലാത്ത ആനകളെ എഴുന്നള്ളിക്കരുത്.

  • നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണം.

  • വെടിക്കെട്ട് മൂലം ക്ഷേത്രത്തിനോ സമീപത്തെ വസ്തുവകകൾക്കോ കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.


സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിക്കണമെന്ന പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഇക്കാര്യങ്ങള്‍ അഭിപ്രായപ്പെട്ടത്.



ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പ്രതികരിച്ചു. പൂരത്തിന്‍റെ ചടങ്ങുകൾ ആചാരപ്രകാരം നടത്തുമെന്നും അവർ അറിയിച്ചു.

Read More >>