തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി ഏഴു മണി മുതലാണ് സാംപിള്‍ വെടിക്കെട്ട് അരങ്ങേറുക. പാറമേക്കാവിലും...

തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് ഇന്ന്trissur-pooram

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി ഏഴു മണി മുതലാണ് സാംപിള്‍ വെടിക്കെട്ട് അരങ്ങേറുക. പാറമേക്കാവിലും തിരുവമ്പാടിയും ഇന്ന് ശബ്‌ദ വര്‍ണ വിസ്‌മയം വിരിയും.


നേരത്തെ പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംപിള്‍ വെടിക്കെട്ട് വേണ്ടെന്നുവെച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഹൈക്കോടതി നിലപാട് മാറ്റുകയും, സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല നിലപാട് ഉണ്ടാകുകയും ചെയ്‌തതോടെയാണ് തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ മാറിയിരുന്നു.

Read More >>