വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍പൂരം

തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണവിസ്മയം സമ്മാനിച്ച് തൃശൂര്‍ പൂരം.കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവിലായി നടന്ന...

വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍പൂരംthrissur-pooram

തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണവിസ്മയം സമ്മാനിച്ച് തൃശൂര്‍ പൂരം.


കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവിലായി നടന്ന വെടിക്കെട്ട് പൂരത്തിന്റെ പ്രൗഡി വിളിച്ചറിയിച്ചു. പരവൂര്‍ പുറ്റിങ്ങള്‍ ദേവി ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തിലും ആയിരങ്ങളാണ് വെടിക്കെട്ട് കാണാന്‍ ഒഴുകി എത്തിയത്.

വന്‍ സുരക്ഷാസന്നാഹങ്ങള്‍ക്കും പരിശോധനകള്‍ക്കും നടുവിലായി നടന്ന പൂരം വെടിക്കെട്ട് തൃശൂരിന് വര്‍ണവിസ്മയം സമ്മാനിച്ചു.
സുരക്ഷയുടെ ഭാഗമായി  രാത്രി പത്ത് മണിയോടെ തേക്കിന്‍കാട് മൈതാനിയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്ഫോടക വസ്തു വിദഗ്ധര്‍ അടങ്ങിയ നിരീക്ഷണസമിതി വെടിപ്പുരകളില്‍ പരിശോധ നടത്തിയതിനു ശേഷമായിരുന്നു പൂരപ്രമേകിള്‍ കാത്തിരുന്ന വെടിക്കെട്ട്.

സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് നടക്കുന്നതിന്റെ 100 മീറ്റര്‍ പരിധിയില്‍ ജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

തിരുവമ്പാടിയും പാറമേക്കാവും രഹസ്യച്ചെപ്പ് തുറന്നപ്പോള്‍  ആകാശം പൂത്തുലഞ്ഞു. മഴവില്ലഴകില്‍ വര്‍ണചിത്രങ്ങള്‍ പൊട്ടിവിടര്‍ന്നു. വെളുക്കുംവരെ വെടിക്കെട്ട് ആസ്വദിച്ചാണ് പൂരപ്രേമികള്‍ മടങ്ങിയത്.