വര കണ്ട് ചിരിച്ച കാലത്തിനന്ത്യം; മലയാളത്തിന്റെ ടോംസ് വിടപറഞ്ഞു

മലയാളത്തിന്റെ ചിരി മാഞ്ഞു. ബോബനും മോളിയുമെന്ന കഥാപാത്രങ്ങളിലൂടെ മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് (86)...

വര കണ്ട് ചിരിച്ച കാലത്തിനന്ത്യം; മലയാളത്തിന്റെ ടോംസ് വിടപറഞ്ഞു

Toms

മലയാളത്തിന്റെ ചിരി മാഞ്ഞു. ബോബനും മോളിയുമെന്ന കഥാപാത്രങ്ങളിലൂടെ മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. വി.ടി.തോമസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.

ബോബനും മോളിയും എന്ന പ്രശസ്ത കാര്‍ട്ടൂണുകളെ കൂടാതെ ഉണ്ണിക്കുട്ടന്‍, അപ്പി ഹിപ്പി, മണ്്ടൂസ് തുടങ്ങി കാര്‍ട്ടൂണുകളും ടോംസ് വരച്ചിട്ടുണ്ട്.


കുട്ടനാട്ടില്‍ വി.ടി. കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി 1929 ലാണ് ടോംസ് ജനിച്ചത്. കോട്ടയത്ത് ദീപിക ദിനപത്രത്തില്‍ യില്‍ വരച്ചുകൊണ്്ടായിരുന്നു ടോംസിന്റെ തുടക്കം. 1961 മുതല്‍ 89 വരെ മലയാള മനോരമയില്‍ ജോലി ചെയ്തു. പിന്നീട് സ്വന്തമായി പബ്ലിക്കേഷന്‍ കമ്പനി ആരംഭിച്ചു.

ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. ഇവര്‍ക്ക് ആറു മക്കളുണ്്ട്: ബോബന്‍, ബോസ്, മോളി, റാണി, ഡോ. പീറ്റര്‍, ഡോ. പ്രിന്‍സി.

Read More >>