പ്രതാപന്റെ ആദര്‍ശ തട്ടിപ്പ്: കയ്പ്പമംഗലം സീറ്റ് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിക്ക് മെയില്‍ അയച്ചു

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെന്നറിയിച്ച് ടിഎന്‍ പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച ഇ-മെയില്‍ സന്ദേശം...

പ്രതാപന്റെ ആദര്‍ശ തട്ടിപ്പ്: കയ്പ്പമംഗലം സീറ്റ് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിക്ക് മെയില്‍ അയച്ചു

tn-prathapan

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെന്നറിയിച്ച് ടിഎന്‍ പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച ഇ-മെയില്‍ സന്ദേശം ശുദ്ധതട്ടിപ്പ്. തനിക്ക് കയ്പ്പമംഗലം സീറ്റ് വീണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ രാഹുല്‍ ഗാന്ധിക്കയച്ച മെയില്‍ സന്ദേശം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനിടെ രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് കാണിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് പ്രതാപന്‍ തന്റെ ആവശ്യം അറിയിച്ച് സന്ദേശം അയച്ചത്. രാഹുല്‍ ഗാന്ധി തന്റെ ബ്ലാക്ക്‌ബെറി ഫോണില്‍ ഈ സന്ദേശം കേരളത്തിലെ നേതാക്കളെ കാണിക്കുകയായിരുന്നു.


രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്നായിരുന്നു ടിഎന്‍ പ്രതാപന്റെ വിശദീകരണം. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

യുവാക്കള്‍ക്കു വേണ്ടി മത്സര രംഗത്തു നിന്നും മാറിനില്‍ക്കുകയാണെന്ന് പ്രതാപന്‍ നേരത്തേ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. . കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതിയെ കത്തിലൂടെയാണ് പ്രതാപന്‍ തീരുമാനം അറിയിച്ചത്.

മൂന്ന് തവണ എംഎല്‍എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതാപന്‍ കത്തയച്ചത്. രാഹുല്‍ ഗാന്ധിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കത്തില്‍ ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കയ്പ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപന്‍ രാഹുല്‍ ഗാന്ധിയെ ബന്ധപ്പെട്ടത്.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം സ്ഥാനാര്‍ത്ഥി മോഹികളുടെ വ്യാജ പ്രചരണമാണെന്ന് ടിഎന്‍ പ്രതാപന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. തന്റെ ഔദ്യോഗിക മെയിലില്‍ നിന്നോ സ്വകാര്യ മെയിലില്‍ നിന്നോ ഇത്തരമൊരു സന്ദേശം രാഹുല്‍ ഗാന്ധിക്ക് പോയിട്ടില്ലെന്നും പ്രതാപന്‍ പറഞ്ഞു.