ശക്തരായ നേതാക്കളുടെ 'ടൈം മാഗസിന്‍' പട്ടികയില്‍ നിന്നും മോദി പുറത്ത്; സാനിയയും രഘുറാം രാജനും അകത്ത്

ലോകത്തെ ശക്തരായ വ്യക്തികളുടെ ടൈം മാഗസില്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആറു പേര്‍ ഉള്‍പ്പെട്ടു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം...

ശക്തരായ നേതാക്കളുടെ

VBK-MODI_1865200f

ലോകത്തെ ശക്തരായ വ്യക്തികളുടെ ടൈം മാഗസില്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആറു പേര്‍ ഉള്‍പ്പെട്ടു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ പ്രമുഖര്‍. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇടംപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി.

എന്നാല്‍ സാധ്യതാ പട്ടികയില്‍ മോദി ഇടംപിടിച്ചിരുന്നു. വ്യാഴാഴ്ചയാണ് ടൈം മാഗസിന്‍ പട്ടിക പുറത്തുവിട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഇദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല, വ്‌ളാദിമര്‍ പുടിന്‍, ബറാക് ഒബാമ, ഫ്രാന്‍സ്വ ഒളാന്ദ്, ഹില്ലരി ക്ലിന്റണ്‍, ഷീ ചിന്‍പിങ്, ലിയണാര്‍ഡോ ഡികാപ്രിയോ എന്നിവരും പട്ടികയിലുണ്ട്.

Read More >>