പരവൂര്‍ വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടിനെതിരെ പരാതിപ്പെട്ടയാള്‍ക്ക് ഭീഷണി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരം നടത്തരുതെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചയാള്‍ക്ക് ഭീഷണി. ക്ഷേത്രത്തിന് സമീപമുള്ള പങ്...

പരവൂര്‍ വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടിനെതിരെ പരാതിപ്പെട്ടയാള്‍ക്ക് ഭീഷണി

tragedy-in-Paravur-temple

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരം നടത്തരുതെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചയാള്‍ക്ക് ഭീഷണി. ക്ഷേത്രത്തിന് സമീപമുള്ള പങ്കജം വീട്ടില്‍ പ്രകാശനാണ് ഭീഷണി. എല്ലാ വര്‍ഷവും വെടിക്കെട്ടിനെ തുടര്‍ന്ന് വീടിന് നിരന്തരം കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തിലാണ് പ്രകാശന്‍ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടയാള്‍ തന്നെ സമീപിച്ചെന്നും ഇയാള്‍ തനിക്കും ഭാര്യാമാതാവിനേയുമെതിരെ അസഭ്യ വര്‍ഷം നടത്തിയതായും പ്രകാശന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്നും പ്രകാശന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്ന നിരവധി പേര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവരാണെങ്കിലും പരാതിപ്പെടാന്‍ തയ്യാറായത് താന്‍ മാത്രമാണ്. തനിക്ക് ആരുടെയും പിന്തുണയില്ലെന്നും പ്രകാശന്‍ പറഞ്ഞു.

110 പേരുടെ മരണത്തിന് കാരണമായ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പ്രകാശന്റെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാല് വര്‍ഷമായി സ്ഥലത്ത് താമസിക്കുന്ന പ്രകാശന്‍ 2ാം തീയതിയാണ് വെടിക്കെട്ട് മത്സരം നടത്തുന്നതിനെതിരെ പരാതി നല്‍കിയത്.

Read More >>