മെമ്മറി കാര്‍ഡ്‌ ഉപയോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫോണിലും ക്യാമറയിലും തുടങ്ങി അനവധി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഒന്നാണ് മെമ്മറി കാര്‍ഡ്‌. നിരവധി വിവരങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ഈ...

മെമ്മറി കാര്‍ഡ്‌ ഉപയോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ssdd

ഫോണിലും ക്യാമറയിലും തുടങ്ങി അനവധി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഒന്നാണ് മെമ്മറി കാര്‍ഡ്‌. നിരവധി വിവരങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ഈ മെമ്മറി കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ :


  1. കാര്‍ഡ്‌ റിമൂവ് ചെയ്യുമ്പോള്‍ ശെരിയായ രീതിയില്‍ തന്നെ മാറ്റുക. ഇജക്റ്റില്‍ ക്ലിക്ക് ചെയ്തതിനു ശേഷം മാത്രം റിമൂവ് ചെയ്യുക.

  2. മെമ്മറി കാര്‍ഡ് ഒരിക്കലും കുത്തി നിറക്കരുത്. ഇത് ഫോണിന്റെ പ്രവര്‍ത്തന ക്ഷമതയെ കുറക്കുന്നു

  3. ക്യാമറയാണെങ്കില്‍ ഓഫ് ചെയ്ത ശേഷം മാത്രമേ കാര്‍ഡ്‌ മാറ്റാവു.

  4. ക്യാമറയില്‍ വലിയ മെമ്മറിയുള്ള ഒറ്റ കാര്‍ഡ്‌ ഉപയോഗിച്ചാല്‍ എറര്‍ എന്ന സന്ദേശം കാണിക്കാന്‍  സാദ്ധ്യതയുണ്ട്. അതിനാല്‍ കുറഞ്ഞ മെമ്മറിയുള്ള രണ്ടു കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

  5. അറിയാതെ ഡേറ്റ ഡിലീറ്റ് ആകുകയോ എറര്‍ കാണിക്കുകയോ ചെയ്‌താല്‍ മെമ്മറി കാര്‍ഡിന്റെ ഉപയോഗം നിര്‍ത്തുക. റിക്കവറി ടൂള്‍ ഉപയോഗിച്ച് നഷ്ട്ടപ്പെട്ട ഡേറ്റ വീണ്ടെടുക്കാനാവും.

  6. ഒരു ഫയലില്‍ നിന്നും മൂവ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിനു പകരം കോപ്പി ഓപ്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

  7. എല്ലാ ഫോട്ടോകളും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്‌താല്‍ എറര്‍ കാണാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഫോട്ടോകള്‍ റിമൂവ് ചെയ്യണമെങ്കില്‍ ഫോര്‍മാറ്റ്‌ ചെയ്യുകയാവും സുരക്ഷിതം.

Read More >>