തിരുവമ്പാടിയില്‍ ഇത്തവണ 2006 ലെ പോര്, ഇരുമുന്നണിക്കും പ്രതീക്ഷ

കോഴിക്കോട്: തിരുവമ്പാടി ഇത്തവണ എങ്ങോട്ട് തിരിയുമെന്ന കാര്യത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഉറപ്പില്ല. യു ഡി എഫിന്റെ ഉറച്ച കോട്ടയായ തിരുവമ്പാടിയില്‍...

തിരുവമ്പാടിയില്‍ ഇത്തവണ 2006 ലെ പോര്, ഇരുമുന്നണിക്കും പ്രതീക്ഷ

election

കോഴിക്കോട്: തിരുവമ്പാടി ഇത്തവണ എങ്ങോട്ട് തിരിയുമെന്ന കാര്യത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഉറപ്പില്ല. യു ഡി എഫിന്റെ ഉറച്ച കോട്ടയായ തിരുവമ്പാടിയില്‍ ഇടത് മുന്നണിയും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. യു ഡി എഫിന്റെ ശക്തി കേന്ദ്രമാണ് തിരുവമ്പാടിയെന്നും വിജയം ഉറപ്പാണെന്നും നേതാക്കള്‍ പറയുമ്പോളും അത് അങ്ങിനെ തന്നെയാവുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമില്ലാതില്ല. വി എം ഉമ്മര്‍ മാസ്റ്ററിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. മലയോര വികസന മുന്നണി ഉയര്‍ത്തിയ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ മലയോര കര്‍ഷകരുടെ പ്രശ്്‌നങ്ങള്‍ നന്നായി അറിയുന്ന ജോര്‍ജ് എം തോമസാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. ഉമ്മര്‍ മാസ്റ്ററും ജോര്‍ജ് എം തോമസും മണ്ഡലത്തില്‍ സുപരിചിതരാണ്.

കാരണം 2006 ല്‍ മത്തായി ചാക്കോയുടെ അകാല നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വി എം ഉമ്മര്‍ മാസ്റ്ററെ ജോര്‍ജ് എം തോമസ് തോല്‍പ്പിച്ചിരുന്നു. 246 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ജോര്‍ജ് എം തോമസ് വിജയിച്ചത്. തുടര്‍ന്ന് 2011 ല്‍ കൊടുവള്ളി മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ അവിടെ നിന്നും 16552 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ വിജയിച്ചിരുന്നു. 2006 ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ജോര്‍ജ് എം തോമസ് 2011 ല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2016 ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് മണ്ഡലത്തെ ചുവപ്പണിയിക്കാനാണ്.
്കുടിയേറ്റ ജനവിഭാഗങ്ങള്‍ ഉള്‍പ്പെട്ട മണ്ഡലമാണ് തിരുവമ്പാടി. യു ഡി എഫിന്റെ ജില്ലയിലെ ഉറച്ച കോട്ടയെന്ന് കരുതിയിരുന്ന മണ്ഡലം മത്തായി ചാക്കോ ജയിച്ചതോടെ ഇടത്തോട്ട് ചാഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം 2006 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് എം തോമസിലൂടെ മണ്ഡലം വീണ്ടും തങ്ങള്‍ക്ക് അനുകൂലമാക്കി. എന്നാല്‍ 2011 ല്‍ മണ്ഡലം യു ഡി എഫ് തിരിച്ചു പിടിച്ചു.
മണ്ഡലത്തിലെ സ്ഥിര താമസക്കാരനായ ജോര്‍ജ് എം തോമസ് സ്ഥാനാര്‍ത്ഥിയായതിലൂടെ മണ്ഡലം ഇടത്തോട്ട് ചായുമെന്ന പ്രതീക്ഷയാണ് എല്‍ ഡി എഫ് വെച്ചു പുലര്‍ത്തുന്നത്. കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ വടംവലിയും അനുകൂലമാകുമെന്ന് ഇടത് മുന്നണി കരുതുന്നു. 2011 ല്‍ 49.1 ശതമാനം വോട്ടു തേടിയാണ് യുഡി എഫ് വിജയിച്ചത്. ഇത്തവണ അതാവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് പ്രതീക്ഷ. ബി ഡി ജെ എസിന് നല്‍കിയ ഈ സീറ്റില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് തിരുവമ്പാടി സ്വദേശി ഗിരി പാമ്പനാലാണ് എന്‍ ഡി എ സ്ഥാനാര്‍ഥി